മദേഴ്സ് എന്‍ഡോവ്മെന്റ്: അബൂദബി ലേലത്തിൽ 7.83കോടി സമാഹരിച്ചു
text_fieldsഅബൂദബി: അബൂദബി പൊലീസ് നടത്തിയ ‘മോസ്റ്റ് നോബിള്‍ നമ്പേഴ്സ്’ ജീവകാരുണ്യ ലേലത്തിന്റെ മൂന്നാം എഡിഷനില്‍ സമാഹരിച്ചത് 7.83കോടിയിലേറെ ദിര്‍ഹം. എമിറേറ്റ്സ് ഓക്ഷനുമായി സഹകരിച്ചു നടത്തിയ ലേലത്തില്‍ സമാഹരിച്ച പണം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച മദേഴ്സ് എന്‍ഡോവ്മെന്റ് പദ്ധതിക്ക് കൈമാറും. 555 ലൈസന്‍സ് പ്ലേറ്റുകളാണ് ഓണ്‍ലൈന്‍ ലേലത്തില്‍ വെച്ചത്.
മദേഴ്സ് എന്‍ഡോവ്മെന്റ് കാമ്പയിനിലേക്ക് ധനസമാഹരണത്തിനായി നടത്തിയ ലേലത്തില്‍ ബിസിനസുകാരും ജീകാരുണ്യപ്രവർത്തകരും പങ്കെടുത്തു. മാതാക്കളെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെ ലോകത്തുടനീളം വിദ്യാഭ്യാസ സഹായം നല്‍കുന്നതിന് 100 ദിര്‍ഹമിന്റെ എന്‍ഡോവ്മെന്റ് നിധി സ്വരൂപിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റിവ് ആണ് കാമ്പയിന് സംഘടിപ്പിക്കുന്നത്. ജീവകാരുണ്യ സംഘടനകളുമായി സഹകരിച്ച് ലോകത്തുടനീളം വിദ്യാഭ്യാസ പദ്ധതികള്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.