മനോഹരം യാനസ് പര്‍വ്വതം
text_fieldsയു.എ.ഇയിലെ ഉയരം കൂടിയ പര്‍വതങ്ങളില്‍ മൂന്നാമതായി രേഖപ്പെടുത്തപ്പെട്ട പര്‍വതമാണ് റാസല്ഖൈമയയിലെ യാനസ്. പഴമയുടെ ജീവിത പരിസരം തൊട്ടറിയാന്‍ കഴിയുന്നതാണ് യാനസ് മലനിരയും അനുബന്ധ പ്രദേശങ്ങളും. മലമടക്കുകളിലെ പാര്‍പ്പിടങ്ങളില്‍ കഴിഞ്ഞിരുന്ന പുരാതന ഗോത്ര വര്‍ഗങ്ങളുടെ ജീവിത ഏടുകള്‍ ഇവിടെയത്തെുന്ന സന്ദര്‍ശകരില്‍ കൗതുകം നിറക്കും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പൂര്‍വികരായ ഹാബൂസ് ഗോത്രം നിവസിച്ചിരുന്നത് ഇവിടം കേന്ദ്രീകരിച്ചായിരുന്നുവെന്ന് ചരിത്രം പറയുന്നു. പൂര്‍വികര്‍ വസിച്ചിരുന്ന പാര്‍പ്പിടങ്ങളും യാനസിലെ ആകര്‍ഷണമാണ്.
നിശബ്ദമായ ഈ പര്‍വ്വതപ്രദേശം പ്രകൃതിരമണീയതക്കൊപ്പം നിഗൂഢത നിറഞ്ഞ അനുഭവവും സമ്മാനിക്കും. കുത്തനെയുള്ള പാതകള്‍ സാഹസിക സഞ്ചാരികള്‍ക്ക് ഹരം നല്‍കും. കാല്‍നടയായി മലമുകളിലത്തെിപ്പെടുന്നത് പ്രയാസകരമാണ്. ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ യാനസ് മലനിരയിലേക്കുള്ള യാത്ര സുഖകരമാകും. എമിറേറ്റ്സ് റോഡിലെ വെഹിക്കിള്‍ വില്ലേജ് കഴിഞ്ഞാല്‍ ഭക്ഷണ-ശൗചാലയ കേന്ദ്രമൊന്നും ലഭിക്കില്ലെന്നതിനാല്‍ യാനസ് മല ലക്ഷ്യമിടുന്നവര്‍ കരുതല്‍ ഒരുക്കണം. യാനസ് മലനിരയിലെ സൂര്യാസ്തമയ ആസ്വാദനം അതിശയിപ്പിക്കുന്നതാകും. സൂര്യാസ്തമയ ശേഷം പ്രകാശപൂരിതമായ നഗരക്കാഴ്ച്ചയും വിസമയിപ്പിക്കും. അസ്ഥിര കാലാവസ്ഥാ സമയം യാത്ര ഒഴിവാക്കേണ്ട മേഖല കൂടിയാണ് യാനസ് പര്‍വ്വത നിര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.