മൗണ്ടൈൻ സൈക്കിൾ റേസ് രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsദുബൈ: ഒക്ടോബർ ആറിന് അൽ ഖവാനീജിലെ മുശ്രിഫ് പാർക്കിൽ ആരംഭിക്കുന്ന മൗണ്ടൈൻ സൈക്കിൾ റേസിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ദുബൈ സ്പോർട്സ് കൗൺസിൽ (ഡി.എസ്.സി) ദുബൈ മുസിസിപ്പാലിറ്റിയുമായി ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. ലോകത്തെ പ്രമുഖ സൈക്ലിങ് ചാമ്പ്യന്മാർ മത്സരത്തിൽ പങ്കെടുക്കും.
മുശ്രിഫ് പാർക്കിലെ 70,000 മരങ്ങൾക്കിടയിലൂടെ അതിസാഹസികമായ യാത്രയാണ് മൗണ്ടൈൻ റേസിന്റെ ഏറ്റവും വലിയ ആകർഷണം. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് https://www.hopasports.com/en/event/mtb-gravel-trailseeker-challenge-2024 എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തീകരിക്കാം. അവസാന തീയതി സെപ്റ്റംബർ 29.
പുരുഷ, വനിത താരങ്ങൾക്ക് പങ്കെടുക്കാം. മൂന്നു വിഭാഗങ്ങളിലാണ് മത്സരങ്ങൾ. കമ്യൂണിറ്റി വിഭാഗങ്ങൾക്ക് 18 കിലോമീറ്ററും അമച്വർ വിഭാഗത്തിന് 37 കിലോമീറ്ററും പ്രഫഷനൽ വിഭാഗത്തിന് 56 കിലോമീറ്ററുമാണ് മത്സരങ്ങൾ. കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 400ലധികം സൈക്ലിസ്റ്റുകൾ പങ്കെടുത്തിരുന്നു.
37 കിലോമീറ്റർ ദൂരം പിന്നിടേണ്ട പുരുഷ വിഭാഗം അമച്വർ മത്സരത്തിൽ ഇമാറാത്തി താരം ഹാദി ഹാമിദായിരുന്നു വിജയി. ആകർഷകമായ സമ്മാനങ്ങളാണ് വിജയികൾക്ക് നൽകുക. മത്സരാർഥികൾക്കായി 50 കിലോമീറ്റർ നീളമുള്ള സൈക്ലിങ് ട്രാക്കാണ് ഒരുക്കിയിട്ടുള്ളത്.
ഇതിനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. നീലയും പച്ചയും നിറമുള്ള രണ്ട് ട്രാക്കുകളുടെ നീളം 20 കിലോമീറ്ററാണ്. നിവാസികൾ, സന്ദർശകർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത പ്രായക്കാരായ മുഴുവൻ കായിക പ്രേമികളെയും പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.