അവാർഡ് തുക പ്രവാസികൾക്ക് നൽകി എം.പി. വിൻസെന്റ്
text_fieldsഷാർജ: പ്രവാസികള്‍ക്കായി പോരാടിയതിന് ലഭിച്ച പുരസ്കാര തുക പ്രവാസികളുടെ യാത്ര ആവശ്യങ്ങള്‍ക്ക് സംഭാവന നൽകി മുന്‍ എം.എല്‍.എ എം.പി. വിൻസെന്റ്. ഷാര്‍ജയില്‍ നടന്ന അവാര്‍ഡുദാന ചടങ്ങിലാണ് തുക സംഘാടകര്‍ക്ക് തിരികെ നല്‍കിയത്.
കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് വിമാനയാത്ര വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ തൃശൂരിൽ പ്രതീകാത്മക വിമാനമിറക്കൽ ഉൾപ്പെടെ പ്രതിഷേധ സമരങ്ങള്‍ നടത്തിയതിന് ആദരസൂചകമായാണ് ഇന്‍കാസ് ഒ.ഐ.സി.സി തൃശൂര്‍ ജില്ല ഗ്ലോബല്‍ കോഓഡിനേഷന്‍ കമ്മിറ്റി എം.പി. വിൻസെന്റിന് അവാര്‍ഡ് നല്കി ആദരിച്ചത്. ലക്ഷം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. എന്നാൽ, ഈ തുക ദുരിതം അനുഭവിക്കുന്ന പ്രവാസികളുടെ യാത്ര സഹായത്തിനായി ഉപയോഗിക്കണമെന്നു നിർദേശിച്ച് അദ്ദേഹം സംഘാടകര്‍ക്ക് തിരിച്ചുനൽകി.
ദുബൈ പൊലീസിലെ മുന്‍ ഉദ്യോഗസ്ഥന് ജാസിം ഹസ്സന് ജുമാ ആദരവ് സമ്മാനിച്ചു. ഇന്‍കാസ് യു.എ.ഇ കേന്ദ്ര കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.
കോഓഡിനേഷന്‍ കമ്മിറ്റി ചെയര്മാന് എന്‍.പി. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. ഇന്‍കാസ്-കേന്ദ്ര-സംസ്ഥാന-ജില്ല ഭാരവാഹികള്‍ ആശംസ നേര്‍ന്നു. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജി പോള്‍ മാടശ്ശേരി, തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ബൈജു വർഗീസ്, ഇന്‍കാസ് ഭാരവാഹികളായ അഡ്വ. ടി.കെ. ആഷിഖ്, എസ്.എം. ജാബിര്‍, നദീര്‍ കാപ്പാട്, ബിജു അബ്രഹാം, സഞ്ജു പിള്ള, ബി. പവിത്രന്, ചന്ദ്രപ്രകാശ് ഇടമന, സതീശന്, ജോജു, അഡ്വ. സന്തോഷ് നായര്‍, ബി.എ. നാസര്‍, സി.എ. ബിജു, ടൈറ്റസ് പുല്ലൂരാന്, ഖാലിദ് തൊയക്കാവ്, സി. മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
കോഓഡിനേഷന്‍ കമ്മിറ്റി ജനറല്‍ കൺവീനര്‍ കെ.എം. അബ്ദുല്‍ മനാഫ് സ്വാഗതവും ഇന്‍കാസ് ഷാര്‍ജ തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി ഷാന്റി തോമസ് നന്ദിയും പറഞ്ഞു. സോഫിയ ബനേഷ് അബ്ദുല്‍ മനാഫിന് അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.