മിസിസ് ഇന്ത്യ ഗ്രാൻഡ് ഫിനാലേ നാളെ ദുബൈയിൽ
text_fieldsദുബൈ: മീഡിയ വേവ്സ് സംഘടിപ്പിക്കുന്ന ‘മിസിസ് ഇന്ത്യ’ ഫാഷൻ ഷോയുടെ മിഡിൽ ഈസ്റ്റ് ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ എട്ട് ഞായറാഴ്ച വൈകീട്ട് ആറു മുതൽ രാത്രി പത്തുമണി വരെ ബിസിനസ് ബേയിലെ റാമി ഹോട്ടലിൽ അരങ്ങേറും. യു.എ.ഇയിൽ താമസിക്കുന്ന വിവാഹിതരായ 10 ഇന്ത്യൻ വനിതകളാണ് മിസിസ് ഇന്ത്യ ഫാഷൻ ഷോയുടെ ഫൈനൽ മത്സരത്തിൽ മാറ്റുരക്കുന്നത്.
ഫാഷൻ വാക്ക്, ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ എന്നിവയും നിപുണത പരിശോധനയും ഉൾപ്പെടുന്നതാണ് മത്സരം. തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്കുള്ള കിരീട ധാരണവും സമ്മാന വിതരണവും ചടങ്ങിൽ നടക്കും. അതോടൊപ്പം മിഡിൽ ഈസ്റ്റിലെ വിവിധ പ്രഫഷനൽ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള പ്രഫഷനൽ എക്സലൻസ് അവാർഡ് വിതരണവും ചടങ്ങിന്റെ ഭാഗമായി നടക്കുമെന്ന് മീഡിയ വേവ്സ് സി.ഇ.ഒ തസ്വീർ എം. സലിം, പാർട്ണറായ ദാനിയ ഹുസൈൻ എന്നിവർ അറിയിച്ചു.
ഡോക്ടർമാർ ഉൾപ്പെടെ പ്രഫഷനൽ രംഗത്തുള്ളവരെയാണ് അവാർഡ് നൽകി ആദരിക്കുന്നത്. ചടങ്ങിൽ മുഖ്യാതിഥികളായി ജുമാ മദനി (ചെയർമാൻ അൽ മതയാസ് ഗ്രൂപ്പ), മേജർ ഒമർ മസ്റൂക്കി (ചെയർമാൻ ഒമർ ഗ്രൂപ്), ഡൻസ്റ്റർ പെരേര (സി.ഇ.ഒ അൽ ഖാസിമി റോയൽ ഓഫിസ്) എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.