ഒാർമ്മക്കൊടിയുടെ തണലിൽ ഒത്തുചേർന്നു ഇന്നലെയുടെ തീപ്പൊരികൾ
text_fieldsഷാർജ: നര കയറിയവരും, തൊലിപ്പുറം അൽപം ചുളിഞ്ഞു തുടങ്ങിയവരും അക്കൂട്ടത്തിലുണ്ടായി രുന്നു, ഒപ്പം പുതു തലമുറക്കാരും. പക്ഷെ ചോരത്തിളപ്പിലും പച്ചക്കൊടിയോടുള്ള പിരിശത ്തിലും എല്ലാവരും ഇപ്പോഴും ഒന്നിനൊന്ന് കിടപിടിക്കുന്നവർ. കേരളത്തിലെ, പ്രത്യേകിച് ച് മലബാറിലെ വിദ്യാർഥി രാഷ്ട്രീയത്തിൽ ഹരിതമുദ്ര ചാർത്തിയ മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷ (എം.എസ്.എഫ്)നെ പല കാലങ്ങളിൽ നയിച്ച മുൻ നേതാക്കൾ യു.എ.ഇയിൽ ഒരുമിച്ചു കൂടിയ ചടങ്ങാണ് ഒാർമകളുടെയും പുനർപ്പണത്തിെൻറയും വേദിയായത്. പല കാരണങ്ങളാൾ പ്രവാസം സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് സംസ്ഥാന രാഷ്ട്രീയത്തിലും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിറഞ്ഞു നിൽക്കുമായിരുന്നു ഇവരിൽ പലരും. കണക്റ്റീവ് - 2019 എന്ന പേരിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് സംഘടനയുടെ എക്കാലത്തെയും പ്രിയ നേതാവായിരുന്ന അഡ്വ.പി. ഹബീബ് റഹ്മാെൻറ ഒാർമ ചടങ്ങുകൂടിയായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി അധ്യക്ഷത വഹിച്ച ചടങ്ങ് ഷാർജ കെ.എം.സി.സി പ്രസിഡൻറ് ടി.കെ.അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡൻറുമായ പി.എം. സാദിഖലി, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി.അഷറഫലി, പി.എച്ച് അബ്ദുല്ല മാസ്റ്റർ എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു. മത്സര പരീക്ഷകളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആവശ്യമായ ഗൈഡൻസ് ലഭ്യമാക്കുമെന്നും എം.എസ്.എഫ് സംസ്ഥാന കമ്മറ്റി കോഴിക്കോട് നവീകരിക്കുന്ന ഹബീബ് സെൻറർ അതിനവസരമൊരുക്കുമെന്നും ടി.പി.അഷറഫലി പറഞ്ഞു. പി.കെ.അൻവർ നഹ, മുസ്തഫ വേങ്ങര, ഒ.കെ.ഇബ്രാഹിം, മുസ്തഫ മുട്ടുങ്ങൽ, സഅദ് പുറക്കാട്, സൈദ് മുഹമ്മദ് എന്നിവർ ആശംസ നേർന്നു. എം.എസ്.എഫ് അലുംനി കമ്മറ്റി ജനറൽ സെക്രട്ടറി ഇസ്മായിൽ ഏറാമല ആമുഖമവതരിപ്പിച്ചു.
മജീദ് അണ്ണാൻതൊടി ,സിദ്ദീഖ് തളിക്കുളം, ഉനൈസ് തൊട്ടിയിൽ, നസീർ കുനിയിൽ എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു. അഷ്റഫ് കൊടുങ്ങല്ലൂർ, കെ.പി.എ സലാം, ഫാറൂഖ് പട്ടിക്കര, അഷ്റഫ് അത്തോളി, നജീബ് തച്ചംപൊയിൽ, അബ്ദുൽ ഹഖ് കുട്ടോത്ത്, മുഹമ്മദ് പുറമേരി,എം.ടി.എ സലാം, സമീർ ഇരിമ്പൻ, സിറാജ് ജാതിയേരി, ഗഫൂർ ബേക്കൽ, നൗഫൽ വേങ്ങര, കെ.എസ്.ഷാനവാസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.