400ഓളം വിദ്യാർഥികളുമായി എം.എസ്.എസ് ദേശീയദിനാഘോഷം
text_fieldsദുബൈ: യു.എ.ഇയുടെ 50ാം ദേശീയദിനം മോഡൽ സർവിസ് സൊസൈറ്റി (എം.എസ്.എസ്) ആഘോഷിച്ചു. 400ൽ പരം വിദ്യാർഥികളെ പങ്കെടുപ്പിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. 'സ്മാർട്ട് ടെക്ക് – 2021' എന്ന ശീർഷകത്തിൽ നടത്തിയ പരിപാടികളിലെ മുഖ്യ ഇനങ്ങളുടെ പ്രമേയം എക്സ്പോ 2020 െൻറ മുദ്രാവാക്യമായ 'സസ്റ്റെയിനിബിലിറ്റി, മൊബിലിറ്റി, ഇന്നൊവേഷൻ' എന്നിവയായിരുന്നു. ഡോ. സംഗീത് ഇബ്രാഹീമിെൻറ നേതൃത്വത്തിൽ ഇൻറർസ്കൂൾ ക്വിസ് നടന്നു. കളറിങ്, പെൻസിൽ ഡ്രോയിങ്, പരിസ്ഥിതി മലിനീകരണം, ജല സംരക്ഷണം, റീസൈക്ലിങ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി കുട്ടികളുടെ ഫാൻസി ഡ്രസ് മത്സരങ്ങളും സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കുവേണ്ടിയും വനിതകൾക്കുവേണ്ടിയും 'ട്രാഷ് ടു ക്രാഫ്റ്റ്' പോലെ ഒട്ടേറെ രസകരമായ മത്സരങ്ങളും നടത്തി.
ഫെഡറൽ എൻവയൺമെൻറ് ഡിപ്പാർട്മെൻറ് ഡയറക്ടർ ഡോ. മറിയം അൽ ഷെനാസി മുഖ്യാതിഥിയായി. ചെയർമാൻ എം.സി. ജലീൽ അധ്യക്ഷത വഹിച്ചു. അബൂബക്കർ സിദ്ദീഖി വിഷയം അവതരിപ്പിച്ചു. ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ യഥാക്രമം ഔർ ഓൺ അൽ വർഖ ബോയ്സ് സ്കൂളും ഔർ ഓൺ അൽ വർഖ ഗേൾസ് സ്കൂളും നേടി. സയൻസ് എക്സിബിഷനിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ യഥാക്രമം ഔർ ഓൺ ഹൈ സ്കൂൾ ഷാർജയും ഇന്ത്യൻ ഇൻറർനാഷനൽ സ്കൂൾ ഷാർജയും കരസ്ഥമാക്കി. പ്രോഗ്രാം കൺവീനർ മുജീബ് റഹ്മാൻ സ്വാഗതവും എം.എസ്.എസ് വനിത വിങ്ങ് അസി. കോഓഡിനേറ്റർ അമീറ ഹസൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.