എം.എസ്.എസ് യു.എ.ഇ ഫെസ്റ്റ്-2023 ശ്രദ്ധേയമായി
text_fieldsദുബൈ: 52ാമത് ദേശീയ ദിനം 52 സ്കൂളുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് മോഡൽ സർവിസ് സൊസൈറ്റി (എം.എസ്.എസ്) ആഘോഷിച്ചു. ദുബൈ മുഹൈസിനയിലെ ഗൾഫ് മോഡൽ സ്കൂളിൽ നടന്ന ഫെസ്റ്റിൽ കെ.ജി മുതൽ മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. സ്കൂൾ യുവജനോത്സവത്തിന്റെ മാതൃകയിൽ വിദഗ്ധരായ ജഡ്ജ്മെന്റ് പാനലിന്റെയും സംഘാടകരുടെയും നേതൃത്വത്തിൽ നടന്ന മത്സരത്തിൽ ഷാർജ അവർ ഓൺ സ്കൂൾ (ബോയ്സ്) ഓവറോൾ ചാമ്പ്യന്മാരായി. 10,000 ദിർഹം മൂല്യമുള്ള സമ്മാനമാണ് ചാമ്പ്യന്മാർക്ക് ലഭിച്ചത്. ക്വിസ് മത്സരത്തിന് ഡോ. സംഗീത് ഇബ്രാഹിം നേതൃത്വം നൽകി. സുസ്ഥിരത പ്രമേയമാക്കിയ സയൻസ് എക്സിബിഷനും നടന്നു.
ഷാർജ അൽ ജുവൈസയിലെ ജെംസ് അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ-ബോയ്സ് വിദ്യാർഥികളായ ബാകിർ ബിലാൽ സമാനും അഹമ്മദ് സഊദും ചേർന്ന ടീം ക്വിസ് വിജയികളായി. ഷാർജ മുവൈലയിലെ ഗൾഫ് ഏഷ്യൻ സ്കൂളിലെ സിദ്ധാർഥ് പ്രദീപ്, അശ്വിൻ കൃഷ്ണകുമാർ ടീം ഫസ്റ്റ് റണ്ണർ അപ്പും റാസൽഖൈമ ഇന്ത്യൻ സ്കൂളിലെ കൃപ സൂസൻ ബിജു, നിവിൻ വർഗീസ് അനൂപ് സെക്കൻഡ് റണ്ണറപ്പുമായി. പെൻസിൽ ഡ്രോയിങ്, കളറിങ്, മോണോ ആക്ട്, പ്രസംഗം, പ്രബന്ധരചന, ഖുർആൻ പാരായണം എന്നീ മത്സരങ്ങളും നടന്നു.
ഡോ. സാക്കിർ കെ. മുഹമ്മദ്, നജീബ് (മാനേജിങ് ഡയറക്ടർ, ഹാദി എന്റർപ്രൈസസ്), ഡോ. നാസിർ അസ്ലം, ദുബൈ ഗവ. ഉദ്യോഗസ്ഥർ എന്നിവർ സമാപന ചടങ്ങിൽ അവാർഡ് വിതരണം ചെയ്തു. വരുംവർഷത്തിൽ 100 സ്കൂളുകളെ പങ്കെടുപ്പിച്ച് കൂടുതൽ മികവുറ്റ രീതിയിൽ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം സെക്രട്ടറി നസീർ അബൂബക്കറും കൺവീനർ ജിതിൻ നാസിറും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.