എം.എസ്.എസ്–യു.എ.ഇ ദേശീയ ദിനാഘോഷം കുട്ടികൾക്കൊപ്പം
text_fieldsദുബൈ: മോഡല്‍ സര്‍വിസ് സൊസൈറ്റി (എം.എസ്.എസ്) ദേശീയ ദിനാഘോഷം 30ൽ അധികം സ്കൂളുകളിലെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 500ൽ അധികം വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ ഡിസംബര്‍ 10ന് ദുബൈയിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ നടക്കും.
എട്ടു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാർഥികള്‍ക്ക് സ്മാർട്ട് ടെക്-2021 സയന്‍സ് എക്സിബിഷന് എന്ന പേരില്‍ സുസ്ഥിരത, ചലനാത്മകത, നവീകരണം എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ശാസ്ത്ര പ്രദര്‍ശനവും സംഘടിപ്പിക്കും. 'സ്മാര്‍ട്ട് ടെക്-2021 ക്വിസ്' എന്ന പേരില്‍ എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാർഥികള്‍ക്കായി, ഇൻറര്‍നെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ്, വെര്‍ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് എന്നിവയെ അടിസ്ഥാനമാക്കി ഇൻറര്‍ സ്കൂള്‍ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കും. കെ.ജി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികള്‍ക്കായി കളറിങ്, പെന്‍സില്‍ ഡ്രോയിങ്, ഫാന്‍സി ഡ്രസ് എന്നിവയും ഉണ്ടാകും.
മത്സരയിനങ്ങളില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം. വിദ്യാർഥികള്‍ക്കും രക്ഷാകർത്താക്കള്ക്കുംവേണ്ടി രസകരമായ ഗെയിമുകളും രൂപകൽപന ചെയ്തിട്ടുണ്ട്. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മുജീബ് റഹ്മാന്, എം.എസ്.എസ് ചെയര്മാന് എം.സി. ജലീലിന് നല്കി നിര്‍വഹിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് 0556003716/ 0551045936 എന്നീ നമ്പറില്‍ വാട്സ്ആപ് വഴി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.