മുബാറക് റശീദ് അൽ മൻസൂരി പെൻഷൻ അതോറിറ്റി ചെയർമാൻ
text_fieldsദുബൈ: ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി (ജി.പി.എസ്.എസ്.എ) ഡയറക്ടർ ബോർഡ് ചെയർമാനായി മുബാറക് റശീദ് അൽ മൻസൂരിയെ നിയമിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് നിയമനത്തിന് അംഗീകാരം നൽകിയത്.
യു.എസിലെ യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റ് ഫ്ലോറിഡയിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ മുബാറക് റശീദ് അൽ മൻസൂരി 2014 മുതൽ 2020 വരെ യു.എ.ഇ സെൻട്രൽ ബാങ്കിന്റെ ഗവർണറായിരുന്നു. 2008 മുതൽ എമിറേറ്റ്സ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫിസറായും പ്രവർത്തിച്ചിരുന്നു. അബൂദബി പെൻഷൻ ഫണ്ട് ഡയറക്ടർ ജനറൽ, സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി, ഇത്തിസലാത്ത്, അബൂദബി സെക്യൂരിറ്റി എക്സ്ചേഞ്ച് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.