സമസ്തയുടെ തീരുമാനങ്ങള്‍ മാറ്റേണ്ടി വന്നിട്ടില്ല -ജിഫ്രി മുത്തുക്കോയ തങ്ങള്‍
text_fieldsഅബൂദബി: സമസ്തയുടെ ഒരു തീരുമാനവും ഫത്‌വകളും മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായിട്ടില്ലെന്നും തുടര്‍ന്നും തിരുത്തലുകള്‍ വേണ്ടി വരില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
മുണ്ടക്കുളം ജാമിഅ ജലാലിയ്യയില്‍ ആരംഭിക്കുന്ന മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഇന്‍റര്‍നാഷനല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തഫ്‌സീര്‍ അല്‍ ഖുര്‍ആനിന്‍റെ ഇന്‍റര്‍നാഷനല്‍ കോണ്‍ക്ലേവ് അബൂദബിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്തയിലെ ഭിന്നിപ്പിന്‍റെ വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന.
സമസ്തയുടെ ഏത് തീരുമാനങ്ങളും പെട്ടെന്ന് എടുക്കുന്നതല്ല. ഒരുപാട് കാലത്തെ പഠനത്തിനും ചര്‍ച്ചകള്‍ക്കും ശേഷമാണ് തീരുമാനമെടുക്കുന്നത്. പല ത്വരീഖത്തുകളെ കുറിച്ചും സമസ്ത തീരുമാനമെടുത്തതും അത്തരത്തിലാണ്. മുന്‍ഗാമികളായ ആരിഫീങ്ങളെ തള്ളിപ്പറയല്‍ ഇസ്ലാമിന്റെ വൃത്തത്തില്‍ നിന്ന് പുറത്തു പോകുന്നതിലേക്കെത്തിക്കും.
ഖുര്‍ആന്‍ കാലികമാണ്. ഖുര്‍ആനിലെ പല പദങ്ങളും ആവര്‍ത്തനമാണെന്ന് തോന്നുമെങ്കിലും അതിനെല്ലാം വ്യത്യസ്ത ലക്ഷ്യാര്‍ത്ഥമാണുള്ളത്. സമസ്തക്ക് നിരവധി മതസ്ഥാപനങ്ങള്‍ ഉണ്ട്. സ്ഥാപനങ്ങള്‍ക്ക് സമസ്തയുടെ ആശയാദര്‍ശങ്ങള്‍ മാത്രം മതിയാവില്ല.
സമസ്തയുടെ ഉപദേശനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട്. മുണ്ടക്കുളം ജാമിഅ ജലാലിയ്യ സമസ്തയുടെ ആശയാദര്‍ശങ്ങളും ഉപദേശനിര്‍ദേശങ്ങളും പൂര്‍ണമായു പാലിച്ച് നടത്തുന്ന സ്ഥാപനമാണെന്നും തങ്ങള്‍ പറഞ്ഞു. പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.