സൗദി കിരീടാവകാശിയുടെ ഏഷ്യൻ പര്യടനം തുടങ്ങി
text_fieldsറിയാദ്: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാെൻറ ഏഷ്യൻ രാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമായി. ആദ്യ സന്ദർശനത്തിെൻ റ ഭാഗമായി അദ്ദേഹം ഞായറാഴ്ച പാകിസ്താനിലെത്തി. പ്രധാനമന്ത്രി ഇംമ്റാന്ഖാന് കിരീട ാവകാശിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച സന്ദര്‍ശനം രണ്ടു ദിവസമാക്കി ചുരുക്കിയാണ് മുഹമ്മദ് ബിന്‍ സല്മാന് പാകിസ്താനില്‍ എത്തിയത്. പ്രധാനമന്ത്രി ഇംറാന്‍ഖാനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കിരീടാവകാശിയെ ഇസ്ലാമാബാദില് സ്വീകരിച്ചു. അദ്ദേഹത്തോടൊപ്പം സൗദി വിദേശകാര്യ മന്ത്രിമാരും വ്യവസായ രംഗത്തെ 40 പ്രമുഖരുമുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താന് സൗദി അറേബ്യ നേരത്തെ ആറായിരം കോടി ഡോളറിെൻറ സഹായം പ്രഖ്യാപിച്ചിരുന്നു.
രണ്ടായിരം കോടി ഡോളറിെൻറ നിക്ഷേപ-സഹകരണ പദ്ധതികളാണ് കൂടിക്കാഴ്ചയില്‍ ഒപ്പുവെക്കുക. വന്‍കിട നിക്ഷേപ പദ്ധതികളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെക്കും. വിവിധ മേഖലകളിലെ സൗദി സഹകരണം പാക് സമ്പദ്വ്യവസ്ഥക്ക് ഉണര്‍വുണ്ടാക്കും എന്നാണ് വിലയിരുത്തൽ. സൗദിയുടെ നേതൃത്വത്തിലെ ഭൂരിഭാഗം അന്താരാഷ്ട്ര വേദികളിലും സജീവമാണ് പാകിസ്താന്.
യമനിലേതുള്പ്പെടെ സൗദി നേതൃത്വത്തിലെ സൈനിക പദ്ധതികളിലും പങ്കാളിയാണ്. ഓയില്‍ റിഫൈനറിക്ക് 800 കോടി ഡോളര്‍ സൗദി നിക്ഷേപമായി നല്‍കും. ഇതിന് പുറമെ, ആഭ്യന്തര സുരക്ഷ, ഖനനം, ജലം, ഊര്‍ജം, കായിക മേഖലകളില്‍ എട്ട് കരാറുകളാണ് ഒപ്പു വെക്കുക. പാക് വ്യവസായികള്‍ക്ക് വിസ നടപടി ലഘൂകരിക്കല്‍, പരസ്പര വ്യവസായ സംരംഭങ്ങള്‍ എന്നിവക്കും കരാറായിട്ടുണ്ട്. പുറമെ ഇരു രാജ്യങ്ങളുടേയും നയതന്ത്ര ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ സംയുക്ത കൗണ്‍സിലും പ്രാബല്യത്തില്‍ വരും.
വൻ സുരക്ഷയാണ് കിരീടാവകാശിയുടെ സന്ദര്‍ശനത്തിനായി പാകിസ്താനിൽ ഒരുക്കിയത്. ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്ലാമാബാദ് വ്യോമ മേഖലയില്‍ എല്ലാ വിമാനങ്ങളും വിലക്കി. നിരോധാജ്ഞ പ്രഖ്യാപിച്ച് ടെലഫോണ്‍ സംവിധാനം രണ്ട് ദിവസത്തേക്ക് വിഛേദിച്ചു. ഭീകരാക്രമണത്തെ തുടര്‍ന്ന് കശ്മീരില്‍ പ്രതിഷേധം പുകയുന്ന സാഹചര്യത്തിലാണിത്. ചൊവ്വാഴ്ചയാണ് കിരീടാവകാശിയുടെ ഇന്ത്യാസന്ദര്‍ശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.