പ്രവാസ ജീവിതം അവസാനിപ്പിച്ച് മുഹമ്മദ് മുസ്തഫ മടങ്ങുന്നു
text_fieldsദുബൈ: 27 വർഷം നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് മലപ്പുറം ചങ്ങരംകുളം അമയിൽ സ്വദേശി മുഹമ്മദ് മുസ്തഫ മടങ്ങുന്നു. 1994ലാണ് അദ്ദേഹം യു.എ.ഇയിൽ എത്തുന്നത്. ആദ്യ 18 വർഷം ജബൽ അലിയിലെ കമ്പനിയിലായിരുന്നു ജോലി. പിന്നീട് അജ്മാനിലെ കാപിറ്റൽ മിഡിൽ ഈസ്റ്റ് എന്ന കമ്പനിയിലേക്ക് മാറി. ദുബൈ, അജ്മാൻ എമിറേറ്റുകളായിരുന്നു പ്രധാന കർമഭൂമി. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ മുസ്തഫ, അജ്മാൻ കെ.എം.സി.സിയുടെ പൊന്നാനി മണ്ഡലം വൈസ് പ്രസിഡൻറായി പ്രവർത്തിച്ചു.
നാട്ടിലെത്തിയാലും വെറുതെയിരിക്കാൻ 54കാരനായ മുസ്തഫക്ക് ഉദ്ദേശ്യമില്ല. പ്രവാസ ലോകത്തെ ജോലി പരിചയങ്ങൾ ഉപയോഗപ്പെടുത്തി സോഫയുടെ അപ്ഹോൾസറി ജോലി തുടങ്ങാനാണ് ലക്ഷ്യം. തുടക്ക കാലത്ത് ചെയ്തിരുന്ന ജോലി വീണ്ടും പൊടിതട്ടിയെടുക്കാനാണ് പദ്ധതി. മക്കളായ ഷബ്നയുടെയും ഷസ്നയുടെയും വിവാഹം കഴിഞ്ഞു. ഷിംനയും മൻസൂറും വിദ്യാർഥികളാണ്. നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഭാര്യ സുബൈദയെയും മകൻ മൻസൂറിനെയും വിസിറ്റിങ്ങിനായി ഇവിടെ എത്തിച്ചിട്ടുണ്ട്. 29നാണ് മുസ്തഫയുടെ മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.