Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹുരൂൺ അതിസമ്പന്ന...

ഹുരൂൺ അതിസമ്പന്ന പട്ടിക: ഇന്ത്യക്കാരിൽ മുകേഷ് അംബാനി വീണ്ടും ഒന്നാമത്; മലയാളികളിൽ യൂസുഫലി

text_fields
bookmark_border
ഹുരൂൺ അതിസമ്പന്ന പട്ടിക: ഇന്ത്യക്കാരിൽ മുകേഷ് അംബാനി വീണ്ടും ഒന്നാമത്; മലയാളികളിൽ യൂസുഫലി
cancel

അബൂദബി: ഹുരൂൺ മാസികയുടെ ആഗോള സമ്പന്നരുടെ പട്ടികയിൽ തുടർച്ചയായ ഏഴാം വർഷവും ഇന്ത്യക്കാരിലെ ഒന്നാം സ്​ഥാനം മുകേഷ് അംബാനി നിലനിർത്തി. ചൈന ആസ്​ഥാനമായ മാസികയുടെ 2018ലെ പട്ടികയിലാണ് റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ് അംബാനി ഇന്ത്യക്കാരിൽ ഒന്നാം സ്​ഥാനത്തെത്തിയത്​. 45 ബില്യൻ യു.എസ്​ ഡോളറി​​​െൻറ ആസ്​തിയോടെയാണ്​ മുകേഷ് നേട്ടം കരസ്​ഥമാക്കിയത്. ആഗോളാടിസ്​ഥാനത്തിൽ 19ാം സ്​ഥാനത്താണ് മുകേഷ്. കഴിഞ്ഞ വർഷം ലോകസമ്പന്നരിൽ 29ാം സ്​ഥാനമായിരുന്നു ഇദ്ദേഹത്തിന്​.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയാണ് മലയാളികളിൽ ഏറ്റവും വലിയ സമ്പന്നനായി പട്ടികയിൽ ഇടം പിടിച്ചത്. അഞ്ച്​ ബില്യൻ ഡോളർ ആസ്​തിയുള്ള അദ്ദേഹത്തിന് ഇന്ത്യക്കാരിൽ 19ാം സ്​ഥാനവും ആഗോളാടിസ്​ഥാനത്തിൽ 465ാം സ്​ഥാനവുമാണ്. ആഗോളാടിസ്​ഥാനത്തിൽ ആമസോണി​​​െൻറ ജെഫ്​ ബെസോസാണ്​ പട്ടികയിൽ ഒന്നാം സ്​ഥാനത്ത്​. 123 ബില്യൻ ​േഡാളറാണ് ജെഫ്​ ബെസോസി​​​െൻറ ആസ്​തി.

ബാർക്​ഷയർ ഹതാവേയുടെ വാറൻ ബഫറ്റ് (102 ബില്യൻ ​േഡാളർ), മൈക്രോസോഫ്​റ്റി​​​െൻറ (90 ബില്യൻ ഡോളർ) എന്നിവരാണ് രണ്ട്, മൂന്ന് സ്​ഥാനങ്ങളിൽ. സൺ ഫാർമയുടെ ദിലീപ് സങ്​വിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നൻ. ആസ്​തി 15 ബില്യൻ യു.എസ്​ ഡോളർ. അദാനി എൻറർപ്രൈസസ്​ ഉടമയായ ഗൗതം അദാനിയാണ്​ മൂന്നാം സ്​ഥാനത്ത്​. 14 ബില്യൻ ഡോളറാണ്​ ഇദ്ദേഹത്തി​​​െൻറ ആസ്​തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmukesh ambanimalayalam news
News Summary - Mukesh Ambani-uae-gulf news
Next Story