ബീച്ച് വൃത്തിയാക്കി മുനിസിപ്പാലിറ്റിയും വളന്റിയർമാരും
text_fieldsദുബൈ: ദുബൈയിലെ ബീച്ചുകൾ വൃത്തിയാക്കി മുനിസിപ്പാലിറ്റിയും വളന്റിയർമാരും. പ്ലാസ്റ്റിക് മാലിന്യമായ നർഡിൽസും സിഗരറ്റ് പോലുള്ള സൂക്ഷ്മ മാലിന്യങ്ങളുമാണ് ഇവർ നീക്കം ചെയ്യുന്നത്. ജുമൈറ, ഉമ്മു സുഖീം ബീച്ചുകളിലാണ് ശുചീകരണ യജ്ഞം നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവിടെയെത്തിയ സന്ദർശകർ ആയിരക്കണക്കിന് നർഡിൽസുകൾ കണ്ടെത്തിയത്. പ്ലാസ്റ്റിക് വ്യവസായത്തിലെ പ്രധാന അസംസ്കൃത വസ്തുക്കളാണ് നർഡിൽസ്. ചെറിയ പ്ലാസ്റ്റിക് കഷ്ണങ്ങളായ ഇവ കടൽ ജീവികളുടെ നിലനിൽപിനെ തന്നെ ബാധിക്കുന്ന മാലിന്യമാണ്.
സന്ദർശകർ ഇക്കാര്യം മുനിസിപ്പാലിറ്റി അധികൃതരെയും വളന്റിയർമാരെയും അറിയിച്ചു. ഇതിന് ശേഷം എല്ലാ ദിവസവും ഇവിടെ ശുചീകരണം നടക്കുന്നുണ്ട്. മുനിസിപ്പാലിറ്റി ജീവനക്കാർക്ക് പുറമെ വിവിധ സംഘടനകളിലെ വളന്റിയർമാരും സ്വയം മുന്നോട്ടുവന്നാണ് ശുചീകരണ പ്രവൃത്തികളിൽ ഏർപ്പെടുന്നത്. നൂറോളം പേർ പങ്കെടുത്തു. മാലിന്യം ശേഖരിക്കാനുള്ള ഉപകരണങ്ങൾ അധികൃതർ വാങ്ങിയിരുന്നെങ്കിലും പലരും സ്വന്തമായി ബക്കറ്റ് പോലുള്ളവയുമായാണ് എത്തിയത്. വെള്ളത്തിലിറങ്ങിയും തീരപ്രദേശത്തുനിന്നുമെല്ലാം മാലിന്യം ശേഖരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.