മാലിന്യ സംസ്കരണത്തിന് നിക്ഷേപമിറക്കാൻ കമ്പനികളെ ക്ഷണിച്ച് മുനിസിപ്പാലിറ്റി
text_fieldsദുബൈ: മാലിന്യ സംസ്കരണത്തിന് നിക്ഷേപമിറക്കാൻ പ്രാദേശിക, അന്തരാരാഷ്ട്ര കമ്പനികളെ ക്ഷണിച്ച് ദുബൈ മുനിസിപ്പാലിറ്റി. സ്വകാര്യ മാലിന്യ സംസ്കരണ കമ്പനികളുമായി ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ച് അവബോധം നടത്താനും മുനിസിപ്പാലിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ശിൽപശാല സംഘടിപ്പിച്ചു.
സുസ്ഥിര വികസനത്തിന് മുനിസിപ്പാലിറ്റിയുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ള മാലിന്യ സംസ്കരണ സ്ഥാപനങ്ങൾക്കാണ് നിക്ഷേപ അവസരം തുറക്കുന്നത്. അടുത്ത 20 വർഷത്തിനുള്ളിൽ മാലിന്യ സംസ്കരണ പദ്ധതിക്കായി 74.5 ശതകോടി ദിർഹമാണ് ചെലവഴിക്കാൻ ലക്ഷ്യമിടുന്നത്.
ഇതിൽ 70.5 ശതകോടി ദിർഹമും സ്വകാര്യ മേഖലയുമായി സഹകരിച്ചുള്ള പദ്ധതിയായിരിക്കും. ദുബൈയിലെ സുസ്ഥിര മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കാനും ഇതുവഴി ലാഭമുണ്ടാക്കാനുള്ള മാർഗങ്ങൾ ചൂണ്ടിക്കാണിക്കാനും ലക്ഷ്യമിട്ടാണ് ഫോറം സംഘടിപ്പിച്ചത്. ഈ മേഖലയിലെ നൂതന ആശയങ്ങൾ യോഗം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.