ജീവനക്കാർക്ക് നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമിട്ട് മുനിസിപ്പാലിറ്റി
text_fieldsദുബൈ: യുവ ജീവനക്കാർക്കിടയിൽ നേതൃത്വപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ പരിശീലന കാമ്പിന് തുടക്കമിട്ട് ദുബൈ മുനിസിപ്പാലിറ്റി. മുഹമ്മദ് ബിൻ റാഷിദ് സ്കൂൾ ഓഫ് ഗവൺമെന്റുമായി (എം.ബി.ആർ.എസ്.ജി) സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുനിസിപ്പാലിറ്റി ടാലന്റ് ഡെവലപ്മെന്റ് സെന്ററിൽ നടന്ന പ്രോഗ്രാമിൽ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി, എം.ബി.ആർ.എസ്.ജി എക്സിക്യൂട്ടിവ് പ്രസിഡന്റ് അലി ബിൻ സെബ അൽ മർറി, എം.ബി.ആർ.എസ്.ജി ഡീൻ ഡോ. റഈദ് അവാംലെഹ്, എം.ബി.ആർ.എസ്.ജി എജുക്കേഷൻ പ്രോഗ്രാം ഡയറക്ടർ ഓഫ് എക്സിക്യൂട്ടിവ് എന്നിവർ പങ്കെടുത്തു.
ദുബൈ മുനിസിപ്പാലിറ്റി അതിന്റെ നേതാക്കൾക്കും യോഗ്യതയുള്ള ജീവനക്കാർക്കും വളരാനുള്ള എല്ലാ അവസരങ്ങളും നൽകിക്കൊണ്ട് മനുഷ്യ മൂലധനത്തിന്റെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി ഗണ്യമായ ശ്രമങ്ങൾ നടത്തിവരുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. നേതൃരംഗത്ത് ആഗോള ഭരണപരമായ പ്രവണതകൾ നേടിക്കൊണ്ട് തൊഴിലിടങ്ങളിലെ വെല്ലുവിളികൾ നേരിടാൻ ജീവനക്കാരെ പ്രാപ്തരാക്കുകയെന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. നഗരാസൂത്രണം, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ, മലിന ജല-കുടിവെള്ള സംവിധാനങ്ങളുടെ നിയന്ത്രണം, ഓവുചാലുകൾ, കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട പുതിയ നയരൂപവത്കരണം തുടങ്ങിയ മേഖലകളിലാണ് മാനേജ്മെന്റ് തലത്തിൽ പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.