ചൊല്ലിയും ചൊല്ലിപ്പഠിപ്പിച്ചും വിസ്മയം തീർത്ത് മുരളി മാഷ്
text_fieldsകവിത ചൊല്ലിയും ചൊല്ലിപ്പഠിപ്പിച്ചും വിസ്മയം തീര്‍ക്കുകയാണ് മുരളി മംഗലത്ത് എന്ന മുരളി മാഷ്. യു.എ.ഇയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മുരളി മംഗലത്തായും സ്കൂളിലെ മുരളി മാഷായും ജീവിതാരങ്ങത്ത് വിസ്മയം തീര്‍ക്കുകയാണ് ഈ തൃശൂര്‍ വലപ്പാട്ടുകാരന്‍.
28 വര്‍ഷം ദുബൈ എന്‍.ഐ മോഡല്‍ സ്കൂളിലും ശേഷം അജ്മാന് അല്‍ അമീര്‍ ഇംഗ്ലീഷ് സ്കൂളിലുമായി 34 വര്‍ഷം പിന്നിടുകയാണ് ഈ മലയാളം അധ്യാപകന്. വിദ്യാലയത്തിലെ തെൻറ അരുമ ശിഷ്യര്‍ക്ക് മലയാളം സംബന്ധമായി എന്ത് സംശയങ്ങള്‍ക്കും മുരളി മാഷിെൻറ സാമീപ്യം തണലാകാറുണ്ട്. വിദ്യാലയത്തിലെ വാര്‍ഷികാഘോഷത്തിന് നാടക, സംഗീത പരിപാടികള്‍ക്ക് മുരളി മാഷിെൻറ പിന്തുണകൂടി ലഭിച്ചാല്‍ ബഹുജോര്‍ ആകും. ക്ലാസ് മുറികളിലും പുറത്തും ചെറുപ്പ വലുപ്പമില്ലാതെ ചൊല്ലിയും ചൊല്ലിപ്പഠിപ്പിച്ചും ആനന്ദത്തിെൻറ വിസ്മയം തീര്‍ക്കുകയാണ് മാഷിെൻറ ഓരോ ഇടപെടലും.
മറ്റു ടീച്ചര്‍മാരുടെ ക്ലാസുകളിലും ചിലപ്പോള്‍ മാഷ് കടന്നുവരും തെൻറ കാവ്യങ്ങളുമായി അല്പനേരം ആര്‍ത്തുല്ലസിക്കാന്‍. കോവിഡ് കാലം വന്നപ്പോഴും മുരളി മാഷിന് ഒരു ഒഴിവുമില്ല. ഓണ്‍ ലൈന്‍ വഴി കുട്ടികള്‍ക്ക് നിരവധി പരിപാടികളുമായി മാഷ് തിരക്കിലാണ്. കേരള സര്‍ക്കാറിെൻറ അനൗപചാരിക വിദ്യാഭ്യാസ സമിതിയുടെ (കാന്‍ഫെഡ്) ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി 'ആധികള്‍ക്ക് അവധി'എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയിരുന്നു.
ഓണ്‍ലൈന്‍ സംവിധാനത്തില്‍ നാട്ടിലെ വിദ്യാര്‍ഥികള്‍ക്കും അറിവുകള്‍ ആവോളം പകര്ന്നുനല്കുകയാണ് മുരളി മാഷ്. മലയാളത്തിലെ വ്യാകരണ സംശയങ്ങള്‍ തീര്‍ക്കാന്‍ പേരെടുത്ത എഴുത്തുകാര്‍ വരെ പലപ്പോഴും മാഷെ തിരഞ്ഞെത്താറുണ്ട്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ നിറ സാന്നിധ്യമായും മുഴുനീളെ ഈ ജുബാക്കാരനുണ്ടാകും.
യു.എ.ഇയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് മുരളി മാഷ് മുരളി മംഗലത്താണ്. ഇത്തരം വേദികളില്‍ മുരളി മംഗലത്തിെൻറ പ്രഭാഷണങ്ങളും കവിത ചൊല്ലലും സദസ്സിനെ ഗംഭീരമാക്കും. ഇതിനകം ഏഴു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു മുരളി മംഗലത്ത്. ആദ്യാക്ഷരം, അമ്മുവിെൻറ ഇഷ്ടങ്ങള്‍, പ്രണയമൊഴികള്‍, ഇത്തിരി തൈരും കുബ്ബൂസും എന്നീ കവിതാസമാഹാരങ്ങള്‍.
സംസം വെള്ളത്തിനെ കുറിച്ച് പഠനം നടത്തിയ മാസാറു ഇമോട്ടോയുടെ 'ദ ഹിഡന്‍ മെസ്സേജസ് ഇന്‍ വാട്ടര്‍'എന്ന പുസ്തകം ജലത്തിനു പറയാനുള്ളത് എന്ന പേരിലും നിസാമിയുടെ ലൈലാ മജ്നു, വിവിധ രാജ്യങ്ങളിലെ പ്രമുഖ കവികളുടെ കവിതകള്‍ കലഹിക്കുന്ന വാക്കുകള്‍ എന്ന പേരിലും വിവര്‍ത്തനം ചെയ്തു. യു.എ.ഇയിലെ പ്രമുഖ റേഡിയോയില്‍ കവിതകളുടെ നിറക്കൂട്ടുമായി 'കാവ്യം'എന്ന പരിപാടിയും എന്‍.ടി.വിയില്‍ 'മൈ ടീച്ചര്‍ മലയാളം'എന്ന പരിപാടിയും ദീര്‍ഘകാലം അവതരിപ്പിച്ചിരുന്നു. വിത്യസ്ത മതങ്ങളെ കുറിച്ചുള്ള തേൻറതായ അറിവുകള്‍ മതവേദികളിലും മുരളി മംഗലത്തിനെ പ്രിയപ്പെട്ടവനാക്കുന്നു.
നാട്ടിലെത്തിയാല്‍ താന്‍ പഠിച്ച മദ്രാസ് സര്‍വകലാശാലയിലെ പിഎച്ച്.ഡി വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കാനും മാഷ് പടികടന്നെത്താറുണ്ട്.കവിത എഴുതിയും ചൊല്ലിയും മലയാളമാം മധുര സാഗരത്തില്‍ നീന്തിത്തുടിക്കുകയാണ് ഷഷ്ടിപൂര്‍ത്തി പിന്നിടുന്ന മുരളി മാഷ്. ഭാര്യ: ബിന്ദു. മക്കൾ: ശ്രീരാഗ്, നന്ദിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.