കൊലപാതകം; പ്രതിയുടെ ജീവപര്യന്തം തടവ് അപ്പീൽ കോടതി ശരിവെച്ചു
text_fieldsദുബൈ: സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇസ്രായേൽ പൗരനായ പ്രതിയുടെ ജീവപര്യന്തം ശിക്ഷ ദുബൈ അപ്പീൽ കോടതി ശരിവെച്ചു. വിചാരണ കോടതി വിധിക്കെതിരെ മുഖ്യപ്രതിയായ 19കാരൻ സമർപ്പിച്ച ഹരജിയാണ് ദുബൈ വിചാരണ കോടതി തിങ്കളാഴ്ച തള്ളിയത്. കേസിൽ കൂട്ടുപ്രതികളായ അഞ്ചു പേർക്ക് വിചാരണ കോടതി 10 വർഷം വീതം തടവുശിക്ഷയും വിധിച്ചിരുന്നു. അതേസമയം, ദുബൈ അപ്പീൽ കോടതി വിധിക്കെതിരെ 30 ദിവസത്തിനകം പ്രതിക്ക് പരമോന്നത കോടതി സമീപിക്കാം.
കഴിഞ്ഞ മേയ് 24ന് ബിസിനസ് ബേയിലെ ദുബൈ വാട്ടർ കനാലിലാണ് കൊലപാതകം നടന്നത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ ഇസ്രായേൽ പൗരനായ ഖസ്സൻ ശംസിയെ (33) പ്രതികൾ മർദിച്ച ശേഷം കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ഒരു കഫേയിൽ വെച്ചാണ് ഇയാൾ ആക്രമണത്തിരയായത്. സംഭവം നടക്കുന്നതിന്റെ രണ്ടു ദിവസം മുമ്പ് തന്നെ പ്രതികൾ കഫേ സന്ദർശിച്ചിരുന്നുവെന്ന് ജീവനക്കാരൻ മൊഴി നൽകിയിരുന്നു. സംഭവം നടന്ന അന്ന് പ്രതികൾ കഫേയിലെത്തുകയും ഭക്ഷണം ഓർഡർ ചെയ്യുകയും ചെയ്തു. 20 മിനിറ്റ് കഴിഞ്ഞ ശേഷമാണ് അക്രമത്തിനിരയായ യുവാവ് സുഹൃത്തിനൊപ്പം കഫേയിലെത്തുന്നത്. ഉടൻ പ്രതികളിൽ ഒരാൾ ചാടിയെഴുന്നേറ്റ് ഇരയെ ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന ഉടനെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചു. ദുബൈ, അബൂദബി വിമാനത്താവളങ്ങൾ വഴി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.