ഷാർജയിൽ തടവുകാർക്കും മ്യൂസിയം
text_fieldsഷാർജ: ഷാർജ ജയിലുകളിലെ തടവുകാർക്ക് സംസ്കാരവും വിദ്യാഭ്യാസവും പൗരാണിക കാലഘട്ടങ്ങളും അടുത്തറിയാൻ അവസരം. വ്യത്യസ്ത മ്യൂസിയങ്ങളിൽ നിന്നുള്ള വസ്തുക്കൾ ഷാർജ ജയിലിലെ അന്തേവാസികൾക്കായി പ്രദർശിപ്പിക്കും.ഷാർജ മ്യൂസിയംസ് അതോറിറ്റി (എസ്.എം.എ) സംഘടിപ്പിച്ച ഷോയും മറ്റ് നിരവധി ഓൺലൈൻ പ്രോഗ്രാമുകളും കുറ്റവാളികളുടെ പരിഷ്കരണത്തിന് സംഭാവന നൽകുന്നതിനും ജയിലിനു പുറത്തുള്ള ജീവിതവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നതിനും ലക്ഷ്യമിടുന്നു.
തടവുപുള്ളികൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും സംസ്കാരത്തിെൻറയും വിദ്യാഭ്യാസത്തിെൻറയും പ്രാധാന്യം ഉയർത്തുന്നത് ലക്ഷ്യമിട്ടാണ് ഈ നീക്കം.തടവുകാരെ സമൂഹത്തിൽ സമന്വയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2018ൽ ധാരണാപത്രം ഒപ്പിട്ടതിനെത്തുടർന്ന് എസ്.എം.എയും ഷാർജ പൊലീസും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനാണ് ഈ ഷോയെന്ന് വകുപ്പ് മേധാവി മനാൽ അൽ അത്തായ പറഞ്ഞു.
പുതിയ അനുഭവങ്ങളും അറിവും നേടാനുള്ള അവസരങ്ങൾ നൽകി പുനരധിവസിപ്പിക്കുന്നതിലൂടെ നാളെകൾ അവർക്ക് തണലേകും- അവർ പറഞ്ഞു. പ്രദർശിപ്പിച്ച ഇനങ്ങളുടെ വിവരണം ഇംഗ്ലീഷ്, അറബി, ഉർദു എന്നീ മൂന്ന് ഭാഷകളിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.