എം.വി.ആർ. അഴിമതി ആരോപണം നേരിടാത്ത നേതാവ് – ഡി.ബാബുപോൾ
text_fieldsഷാർജ: രാഷ്ട്രീയത്തിലെ തേൻറടമുള്ള നേതാവ് മാത്രമല്ല അഴിമതി ആരോപണം നേരിടാത്ത വ്യക്തിയുമായിരുന്നു മുൻ മന്ത്രി എം.വി.രാഘവനെന്ന് റിട്ട.ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഡോ.ഡി.ബാബുപോൾ പറഞ്ഞു. എം.വി.രാഘവെൻറ പേരിലേർപ്പെടുത്തിയ എം.വി.ആർ.സ്‌മൃതി ഫൗണ്ടേഷൻ പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും കൈമുതലാക്കിയ എം.വി.ആർ.ആണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും അദ്ദേഹം ഓർമ്മിച്ചു. ഓരോ അംഗീകാരങ്ങളും അടയാളപ്പെടുത്തലുകളാണ്, ചെയ്യുന്ന ശരിയായ പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തി അംഗീകാരം നേടുകയെന്നത് ചെറിയ കാര്യമല്ലെന്നും ബാബുപോൾ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവർത്തകൻ ബിജു മുത്തത്തിക്കുള്ള അവാർഡ് ഡി.ബാബുപോളും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ.വൈ.എ.റഹീമിനുള്ള അവാർഡ് ആേൻറാ ആൻറണിയും വിതരണം ചെയ്തു.
ജീവിതം മുഴുവൻ പോരാട്ടമായി കൊണ്ടുനടന്ന നേതാവായിരുന്നു എം.വി.ആർ.എന്ന് അവാർഡ് വിതരണം ചെയ്തുകൊണ്ട് ആേൻറാ ആൻറണി എം.പി.പറഞ്ഞു. ചടങ്ങിൽ ഇ.ടി.പ്രകാശ് അധ്യക്ഷത വഹിച്ചു. 'മാതൃഭൂമി' ഗൾഫ് ബ്യൂറോ ചീഫ് പി.പി.ശശീന്ദ്രൻ എം.വി.ആർ.അനുസ്മരണ പ്രഭാഷണം നടത്തി.
യു.എ.ഇ. എക്സ്ചേഞ്ച് പ്രതിനിധി വിനോദ് നമ്പ്യാർ, ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ ബിജു സോമൻ, വി.നാരായണൻ നായർ, എസ് .മുഹമ്മദ് ജാബിർ എന്നിവർ സംസാരിച്ചു. വൈ.എ.റഹീം, ബിജു മുത്തത്തി എന്നിവർ മറുപടി പ്രസംഗം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.