നാഫിസ് പദ്ധതി; ബാങ്കിങ് മേഖലയിൽ 1700 തൊഴിലവസരങ്ങൾ
text_fieldsഅബൂദബി: നാഫിസ് പദ്ധതി പ്രകാരം അല്‍ഐന്‍ ബാങ്ക് മേഖലയില്‍ 1700 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. സെന്‍ട്രല്‍ ബാങ്ക് ഓഫ് യു.എ.ഇയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. അല്‍ഐന്‍ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹസ്സ ബിന്‍ സായിദ് ആൽ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
സ്വകാര്യ മേഖലകളിൽ തൊഴിലന്വേഷകരായ ഇമാറാത്തികള്‍ക്ക് തൊഴിലവസരങ്ങളും പരിശീലന പദ്ധതികളും ലഭ്യമാക്കി യു.എ.ഇയുടെ ദേശീയ സ്വദേശിവത്കരണ അജണ്ട കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാഫിസ് പദ്ധതിയുടെ ആദ്യഘട്ടത്തിലാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് യു.എ.ഇയുടെ പങ്കാളിത്തത്തോടെ 2026ഓടെ 1700 തൊഴിലവസരങ്ങള്‍ ബാങ്കിങ് മേഖലകളില്‍ സ്വദേശികള്‍ക്കായി സൃഷ്ടിക്കുക.
എമിറേറ്റ്സ് എൻ.ബി.ഡി, അബൂദബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക്, അബൂദബി കമേഴ്സ്യല്‍ ബാങ്ക്, എച്ച്.എസ്.ബി.സി എന്നീ പ്രമുഖ ബാങ്കുകളും പദ്ധതിയുമായി സഹകരിക്കും. ശൈഖ് ഹസ്സയും യു.എ.ഇ സെന്‍ട്രൽ ബാങ്ക് ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബലാമ, ഇമാറാത്തി ടാലന്റ് കോംപറ്റേറ്റിവ്നസ് കൗണ്‍സില്‍ ബോര്‍ഡ് അംഗങ്ങളുമായി നടത്തിയ യോഗത്തിലാണ് പദ്ധതിയുടെ പ്രഖ്യാപനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.