നമ്പിനാരായണെൻറ ജീവിതം തകർത്തത് പത്രക്കാരുെട നെറിെകട്ട മത്സരം –എം.ടി
text_fieldsഷാര്‍ജ: മാധ്യമങ്ങൾ തമ്മിലെ മത്സരവും പൊലീസുകാർ തമമിലെ സ്പർധയുമാണ് നമ്പിനാരായണൻ എന്ന മഹാനായ ശാസ്ത്രജ്ഞെൻറ ജീവിതം തകർത്തുകളഞ്ഞ ചാരക്കേസിന് കാരണമായതെന്ന് എം.ടി അഭിപ്രായപ്പെട്ടു. സത്യാന്വേഷകരാവുക എന്ന മാധ്യമ പ്രവർത്തന ദൗത്യത്തിൽ നിന്ന് മാറി നമ്പി നാരായണീയം എന്ന പേരിൽ ഇല്ലാക്കഥകൾ മെനയുകയായിരുന്നു ഒരു പത്രം. ഇത്തരത്തിൽ പലരേയും പത്രങ്ങൾ മത്സരിച്ച് കുറ്റവാളികളാക്കിയ ഒരുപാട് സംഭവങ്ങളുണ്ട്. ജി. പ്രജേഷ് സെന്‍ തയ്യാറാക്കിയ നമ്പിനാരായണെൻറ ആത്മകഥ - ഓര്‍മകളുടെ ഭ്രമണപഥം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സോഹൻ റോയ് ആദ്യ കോപ്പി ഏറ്റുവാങ്ങി. കാഫ്കാ ലാൻറിലെ കെ യുെട വിചാരണ പോലെ അറസ്റ്റ് ചെയ്തവര്‍ക്കോ, അന്വേഷണം നടത്തിയവര്‍ക്കോ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് പോലും അറിയുമായിരുന്നില്ല.
റോക്കറ്റ് രഹസ്യങ്ങൾ ടാങ്കറുകളിലാക്കി ഇന്ത്യയേക്കാള്‍ ദരിദ്രരാജ്യമായ പാകിസ്താന് വിറ്റ് കോടികള്‍ വാങ്ങിയെന്ന കള്ള കഥയാണ് മെനഞ്ഞത്. മക്കള്‍ക്ക് കോളേജില്‍ പോകാന്‍ പോലും പറ്റാത്ത സ്ഥിതിയായിരുന്നു. ബംഗളുരുവിൽ വെച്ച് നമ്പിനാരായണനെ കണ്ട വിവരവും അദ്ദേഹം ഒാർത്തു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.