ദുബൈയിൽ ആഡംബര നൗകക്ക് നടൻ ആസിഫ് അലിയുടെ പേര്
text_fieldsദുബൈ: സിനിമ നടൻ ആസിഫ് അലിക്ക് സ്നേഹവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ദുബൈയിൽ ആഡംബര നൗകക്ക് (യോട്ട്) അദ്ദേഹത്തിന്റെ പേരിട്ടു. കേരളം മുഴുവൻ ആസിഫ് അലിക്കൊപ്പം ചേർന്നുനിന്ന, സംഗീത സംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ദുബൈ മറീനയിലെ വാട്ടർ ടൂറിസം കമ്പനിയായ ഡി3 യോട്ടിന് നടന്റെ പേരു നൽകിയത്.
നിരവധി വിനോദ സഞ്ചാരികൾ ദിനംപ്രതി എത്തിച്ചേരുന്ന ദുബൈ മറീനയിൽ നേരത്തേതന്നെ സർവിസ് നടത്തിയിരുന്ന യോട്ടിനാണ് പേരുനൽകിയത്. ആസിഫ് അലി വിവാദത്തെ കൈകാര്യം ചെയ്ത രീതിയോടുള്ള സ്നേഹവും ബഹുമാനവുമാണ് യോട്ടിന് പേരുനൽകാനുള്ള പ്രേരണയെന്ന് ഡി3 ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. രജിസ്ട്രേഷൻ ലൈസൻസിലും പേരു മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട സ്വദേശികളായ സംരംഭകരാണ് ഡി3 കമ്പനിക്ക് നേതൃത്വം നൽകുന്നത്. ജില്ലയുടെ വാഹന രജിസ്ട്രേഷനിലെ 3 ഉൾപ്പെടുത്തിയാണ് കമ്പനിക്ക് പേരു നൽകിയത്. യു.എ.ഇ ദേശീയ ദിനാഘോഷം അടക്കമുള്ള സന്ദർഭങ്ങളിൽ യോട്ട് പരേഡ് അടക്കമുള്ള പരിപാടികൾ ദുബൈ മറീനയിൽ ഇവർ സംഘടിപ്പിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.