‘ആരും പുറത്തിറങ്ങരുത്’ ആശുപത്രിക്കിടക്കയിലും നസീറിന് ഇതേ പറയാനുള്ളൂ
text_fieldsദുബൈ: കോവിഡ് ഭീതി പടർന്നുപിടിച്ച ആദ്യ നാളുകൾ മുതൽ നസീർ വാടാനപ്പള്ളി എന്ന സാമൂഹി ക പ്രവർത്തകൻ യു.എ.ഇയിലെ ഒാരോ പ്രവാസിയോടും പറഞ്ഞുനടന്ന കാര്യമിതായിരുന്നു: ആരും പുറത്തിറങ്ങരുത്. അത് നിങ്ങളുടെ മാത്രമല്ല, നിങ്ങളുടെ കുടുംബാംഗങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും ഭീഷണിയാണ്. രണ്ടാഴ്ച മുൻപ് ‘ഗൾഫ് മാധ്യമം’ നടത്തിയ അഭിമുഖത്തിനിടെ അദ്ദേഹം പലവുരു അഭ്യർഥിച്ചത് വീട്ടിലിരിക്കുന്നതിെൻറ പ്രാധാന്യം ജനങ്ങളെ പറഞ്ഞു മനസ്സിലാക്കിക്കണമെന്നായിരുന്നു. പുറത്തിറങ്ങരുതെന്ന് മറ്റുള്ളവരോട് പറഞ്ഞുനടന്ന നസീർ എന്നാൽ ഒരു ദിവസംപോലും വീട്ടിലിരുന്നില്ല. കോവിഡ് ലക്ഷണങ്ങളുള്ള മനുഷ്യരെ കണ്ടെത്താനും പരിശോധന നടത്താനും ചികിത്സ ഉറപ്പാക്കാനുമായി ഇൗ ദിവസമത്രയും ഒാടിനടന്നു. ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ തന്നെ നസീറിെൻറ സേവനത്തെ പ്രശംസിച്ച് ട്വീറ്റും ചെയ്തിരുന്നു. ഒടുവിൽ തിങ്കളാഴ്ച രാത്രി കോവിഡ് പരിശോധനഫലം വന്നപ്പോൾ നസീറിനും േപാസിറ്റിവ്. നസീർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെെട്ടന്ന വിവരം പ്രവാസി സമൂഹം നടുക്കത്തോടെയാണ് കേട്ടത്. സമൂഹ മാധ്യമങ്ങളിൽ നസീറിെൻറ ചിത്രവും ശബ്ദസന്ദേശവും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തലവേദന, തൊണ്ടവേദന എന്നീ ലക്ഷണങ്ങളാണ് തനിക്കുള്ളതെന്നും നിരന്തര പരിശോധനയും മികച്ച പരിചരണവുമാണ് ലഭിക്കുന്നതെന്നും നസീർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ആശുപത്രിയിലാണെങ്കിലും അസുഖം സംശയിച്ച് വിളിക്കുന്ന ആളുകളെ ആരോഗ്യ അതോറിറ്റിയുമായി ബന്ധപ്പെടുത്തുന്നതിനും ഭക്ഷണം മുടങ്ങുന്നവർക്ക് അത് ഉറപ്പാക്കുന്നതിനുമൊന്നും ഇദ്ദേഹം മുടക്കംവരുത്തുന്നില്ല. യു.എ.ഇ ഭരണകൂടവും ആരോഗ്യ മന്ത്രാലയവും ആരോഗ്യ വിദഗ്ധരും സന്നദ്ധപ്രവർത്തകരും നാടിെൻറ സുരക്ഷക്കുവേണ്ടി വിശ്രമമില്ലാത്ത പ്രയത്നം നടത്തുകയാണെന്നും അനാവശ്യമായി വീട്ടിൽനിന്ന് പുറത്തിറങ്ങാതിരിക്കലാണ് ഇൗ ദൗത്യം വിജയിപ്പിക്കാൻ ഒാരോരുത്തർക്കും ചെയ്യാനാവുകയെന്നും ആശുപത്രിക്കിടക്കയിൽനിന്ന് നസീർ വീണ്ടും ഒാർമിപ്പിക്കുന്നു.ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കെ.ടി. ജലീൽ, കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ തുടങ്ങി നിരവധി പ്രമുഖർ ഇദ്ദേഹത്തിന് ആരോഗ്യസൗഖ്യം ആശംസിച്ച് ബന്ധപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.