ദേശീയദിനാഘോഷം: കെ.എം.സി.സി നിയമ സെമിനാർ സംഘടിപ്പിച്ചു
text_fieldsദുബൈ: യു.എ.ഇ അമ്പതാം ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന അമ്പതിന പരിപാടികളുടെ ഭാഗമായി ലീഗൽ സെൽ നിയമ സെമിനാർ സംഘടിപ്പിച്ചു. യു.എ.ഇയിലെ വിവിധ സർക്കാർ വകുപ്പുകളിലെa ഉദ്യോഗസ്ഥരും ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികളും പ്രമുഖ അഭിഭാഷകരും പങ്കെടുത്തു.
സെമിനാർ ദുബൈ മുനിസിപ്പാലിറ്റി പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് തലവൻ യൂസഫ് അൽ ഹമാദി ഉദ്ഘാടനം ചെയ്തു. യു.എ.ഇയിലെ തലമുതിർന്ന അഭിഭാഷകൻ ഇബ്രാഹിം മുഹമ്മദ് അലി അൽ ഹദ്ദാദ് സംസാരിച്ചു.
ദുബൈ കമ്യൂണിറ്റി ഡെവലപ്മെൻറ് അതോറിറ്റി സീനിയർ എക്സിക്യൂട്ടിവ് അഹമ്മദ് അൽ സാബി, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസുൽ ഈശ്വർ ദാസ്, റിയാസ് ചേലേരി(സബീൽ), മുഹമ്മദ് ആസം(ദുബൈ കസ്റ്റംസ്), ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചാക്കൈ എന്നിവർ പങ്കെടുത്തു.
കെ.എം.സി.സി ലീഗൽ സെൽ ചെയർമാൻ അഡ്വ. ഇബ്രാഹിം ഖലീൽ അധ്യക്ഷത വഹിച്ചു. ദുബൈ പൊലീസിലെ മുഹമ്മദ് മുഹ്സിൻ(പൊലീസും ജനങ്ങളും), ഫ്രണ്ട്സ് ഓഫ് പാർക്കിൻസൺസ് സ്ഥാപകനും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ഹുസൈഫ ഇബ്രാഹിം(ഒരു രാഷ്ട്രത്തോട് സാമൂഹികപരവും നിയമപരവുമായ ഒരു പൗരെൻറ ബാധ്യത), ഇന്ത്യൻ കോൺസുലേറ്റ് പ്രവാസി ഭാരതീയ സഹായകേന്ദ്രം ഡയറക്ടർ അനീഷ് ചൗധരി (പ്രവാസി സമൂഹത്തിനു കോൺസുലേറ്റ് നൽകുന്ന സേവനങ്ങൾ), അഡ്വ. മുസ്തഫ സഫീർ(അറബ്-ഇന്ത്യൻ നിയമ വ്യവസ്ഥകളിലെ സമാനതകളും വൈരുധ്യങ്ങളും), അഡ്വ. ഷാജി(എംബസി നിയമങ്ങൾ) എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു.
ചടങ്ങിൽ യു.എ.ഇയിലെ റിട്ട. ഉദ്യോഗസ്ഥൻ യുസുഫ് അഹ്മദ്, അഭിഭാഷകരായ മുസ്തഫ അൽമന, അഡ്വ. മുഹമ്മദ് സാജിദ്, അഡ്വ. മുഹമ്മദ് റാഫി, അഡ്വ. അഷ്റഫ് കോവ്വൽ, അഡ്വ. നാസിയ ഷബീറലി എന്നിവരെ ആദരിച്ചു. കെ.എം.സി.സി ലീഗൽ സെൽ കൺവീനർ അഡ്വ. മുഹമ്മദ് സാജിദ് സ്വാഗതവും അഡ്വ. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു. സെമിനാറിൽ പങ്കെടുത്തവർക്ക് ഉദ്യോഗസ്ഥന്മാരുമായും കോൺസുലേറ്റ് പ്രതിനിധികളുമായും അഭിഭാഷകരുമായും സംവദിക്കാനുള്ള അവസരവും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.