ദേശീയ ദിനാഘോഷം: അൽ ഐൻ മലയാളി സമാജം സാംസ്കാരികോത്സവം നടത്തും
text_fieldsഅൽഐൻ: ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി അൽ ഐൻ മലയാളി സമാജം സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം മെഗാസ്റ്റേജ് ഷോ 'ഇമാറാത്ത് @ 50' വെള്ളിയാഴ്ച വൈകീട്ട് 5.30ന് മുവൈജിയിലെ അൽ വഫ വെഡിങ് ഹാളിൽ അരങ്ങേറും. ശൈഖ് മുസലം ബിൻ മുഹമ്മദ് ബിൻ ഹാം മുഖ്യാതിഥിയായിരിക്കും. അൽ ഐനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പാങ്കെടുക്കും. ഇന്തോ-അറബ് കലാ സാംസ്കാരിക പൈതൃകം അടിസ്ഥാനമാക്കി നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന സാംസ്ക്കാരിക കലാമേളയിൽ കുഞ്ഞി നീലേശ്വരത്തിെൻറ സംവിധാനത്തിൽ 'ഇന്തോ-അറബ് ഫെസ്റ്റ്' അരങ്ങേറും.
'യു.എ.ഇ- അഭിമാനകരമായ 50 വർഷങ്ങൾ' എന്ന വിഷയത്തിൽ സമാജം തയാറാക്കിയ വിഡിയോയുടെ പ്രദർശനവും ലേഖ അജയ് നയിക്കുന്ന ബുള്ളറ്റ്സ് ദുബൈയുടെ ഗാനമേളയും ഉണ്ടായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. പങ്കെടുക്കുന്നവർ 96 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റിവ് ഫലം ഹാജരാക്കണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.