വിസ്മയക്കാഴ്ചയൊരുക്കി ദുബൈ മറീനയിൽ ദേശീയ ദിനാഘോഷം
text_fieldsദുബൈ: സുവർണ ജൂബിലി ദേശീയദിനം ആഘോഷിക്കുന്ന യു.എ.ഇക്ക് ആദരമായി ദുബൈ മറീനയിൽ നടന്ന മറൈൻ എഡിഷൻ ദേശീയദിനാഘോഷം ആവേശകരമായി. യോട്ട് ഘോഷയാത്രയും പതാക ഉയർത്തലും ജലസാഹസിക പ്രകടനങ്ങളും അരങ്ങേറിയ ആഘോഷം പരസ്യ, ഇവൻറ് മാനേജ്മെൻറ് കമ്പനിയായ ആഡ് ആൻഡ് എം ഇൻറർനാഷനൽ, യോട്ട് ചാർട്ടർ കമ്പനിയായ ഡി-3 മറൈനുമായി കൈകോർത്താണ് സംഘടിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് ദേശീയ ദിനാഘോഷത്തിെൻറ മറൈൻ എഡിഷൻ സംഘടിപ്പിച്ചത്. 50ാം ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി 50 പതാകകളാണ് മറീനയിൽ നടന്ന ആഘോഷ പരിപാടിയിൽ ഉയർത്തിയത്. കൂടാതെ 50 മീറ്റർ നീളമുള്ള ഭീമൻ പതാകയും ജലനിരപ്പിലുയർത്തിയത് വിസ്മയക്കാഴ്ചയായി. ഈ സമയം 30ലധികം വരുന്ന യോട്ടുകൾ വൃത്താകൃതിയിൽ ഒത്തുചേർന്നുനിന്നു. പിന്നീട് ആഡംബര നൗകകൾ നടത്തിയ റൈഡ് അറ്റ്ലാൻഡിസ് അടക്കമുള്ള ദുബൈയുടെ സുപ്രധാന ലൊക്കേഷനുകളിലൂടെ കടന്നുപോയി.
സിറ്റിസൺസ് അഫയേഴ്സ് ഓഫിസ് ഡയറക്ടർ ജനറൽ ശൈഖ് അബ്ദുല്ല ബിൻ മാജിദ് ബിൻ സഈദ് അൽ നുഐമി, ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി എന്നിവർ പതാക ഉയർത്തലിന് നേതൃത്വം നൽകി. ഹോട്ട്പാക് മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാർ, അൽഐൻ ഫാംസ് മാർക്കറ്റിങ് മേധാവി മിലാന, ഹാദി എക്സ്ചേഞ്ച് ജനറൽ മാനേജർ ആൽബിൻ തോമസ്, ഡി-3 മറൈൻ മാനേജിങ് ഡയറക്ടർ ഷമീർ എം. അലി, ഐ.പി.എ ചെയർമാൻ വി.കെ. ഷംസുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.