Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേ​ശീ​യ ദി​നാ​ഘോ​ഷം...

ദേ​ശീ​യ ദി​നാ​ഘോ​ഷം ബ്രോ​ഷ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
എം.​എ​സ്.​എ​സ്​ ന​ട​ത്തു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ബ്രോ​ഷ​ർ ​ പ്ര​കാ​ശ​നം ചെ​യ്യു​ന്നു
cancel
camera_alt

എം.​എ​സ്.​എ​സ്​ ന​ട​ത്തു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ബ്രോ​ഷ​ർ എം.​എ​സ്.​എ​സ്​ ചെ​യ​ർ​മാ​ൻ എം.​സി. ജ​ലീ​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നി​സ്താ​റി​നു കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദു​ബൈ: യു.​എ.​ഇ​യു​ടെ 51ാം ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മോ​ഡ​ൽ സ​ർ​വി​സ് സൊ​സൈ​റ്റി (എം.​എ​സ്.​എ​സ്) ന​ട​ത്തു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ബ്രോ​ഷ​ർ എം.​എ​സ്.​എ​സ്​ ചെ​യ​ർ​മാ​ൻ എം.​സി. ജ​ലീ​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നി​സ്താ​റി​നു കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. ദു​ബൈ​യി​ലെ ഗ​ൾ​ഫ് മോ​ഡ​ൽ സ്കൂ​ളി​ൽ ഡി​സം​ബ​ർ 11ന്​ ​ന​ട​ക്കു​ന്ന എം.​എ​സ്.​എ​സ്​ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി നാ​ലാം സീ​സ​ണി​ൽ യു.​എ.​ഇ​യി​ലെ എ​ല്ലാ എ​മി​റേ​റ്റി​ൽ​നി​ന്നും വി​വി​ധ സ്കൂ​ളു​ക​ളി​ലെ എ​ട്ടു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ 100ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

ക്വി​സ് മ​ത്സ​ര​വും യു.​എ.​ഇ​യു​ടെ പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന കു​ട്ടി​ക​ളു​ടെ ഡാ​ൻ​സും ടാ​ബ്ലോ​യു​മു​ണ്ടാ​കും. കെ.​ജി മു​ത​ൽ 12 വ​രെ ക്ലാ​സി​ലെ 300ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ളും ക​ലാ​വി​രു​തു​ക​ളും മു​തി​ർ​ന്ന സ്ത്രീ​ക​ളു​ടെ ആ​ർ​ട്ട് എ​ക്സി​ബി​ഷ​നും ഉ​ണ്ടാ​യി​രി​ക്കും. ബ്രോ​ഷ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ഓ​ഫി​സ്‌ ഭാ​ര​വാ​ഹി​ക​ളും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 055 1045936 , 055 6003716 എ​ന്നീ വാ​ട്സ്ആ​പ് ന​മ്പ​റി​ൽ ബ​ന്ധ​െ​പ്പ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national day celebrationBrochure Release
News Summary - National Day Celebration: Brochure released
Next Story