യു.എ.ഇ പുരോഗതിയുടെ അനിവാര്യ പങ്കാളി -ശൈഖ് മുഹമ്മദ്
text_fieldsദുബൈ: മനുഷ്യരാശിയുടെ പുരോഗതിയുടെ അനിവാര്യ പങ്കാളിയായി യു.എ.ഇ തുടരുമെന്ന് national day messageയു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ദേശീയദിനം പിന്നിട്ട കാലത്തിന്റെ പാഠങ്ങൾ ഓർമിക്കാനും വർത്തമാനകാലത്തെ അവബോധത്തോടെ വീക്ഷിക്കാനും ഭാവിയിലേക്ക് പ്രതീക്ഷയോടും ശുഭാപ്തിവിശ്വാസത്തോടും ആത്മവിശ്വാസത്തോടും കൂടി നോക്കാനുമുള്ള ദിവസമാണ്.
പൗരന്മാരെ പരിപാലിക്കുക, വികസനം, സർഗാത്മകത, സ്വയം സ്ഥിരീകരണം എന്നിവയുടെ എല്ലാ വഴികളും അവർക്കുമുന്നിൽ തുറക്കുക എന്നതാണ് ഏറ്റവും വലിയ മുൻഗണന, ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു ശ്രമവും ഞങ്ങൾ ഒഴിവാക്കില്ല -അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.ലോകത്തിന് വികസനരംഗത്ത് സഹായവുമായി യു.എ.ഇ നിലയുറപ്പിക്കുമെന്ന് വ്യക്തമാക്കിയ പ്രസിഡന്റ്, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, രോഗങ്ങൾ, പകർച്ചവ്യാധികൾ, ദാരിദ്ര്യം എന്നിവയെ നേരിടാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ശൈഖ് മുഹമ്മദ് ബിൻ സായിദ് അധികാരമേറ്റ ശേഷം ആദ്യമായി നടത്തുന്ന ദേശീയദിന സന്ദേശമാണിത്.
വരുംകാലത്ത് സുസ്ഥിര വികസനത്തിന്റെ എല്ലാ മേഖലകളിലും കൂടുതൽ ഉയരങ്ങളിലേക്ക് യു.എ.ഇ മുന്നേറുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദേശീയദിന സന്ദേശത്തിൽ പറഞ്ഞു.നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിനും ശുദ്ധമായ ഊർജം വർധിപ്പിക്കുന്നതിനും സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രാദേശിക, ദേശീയ, അന്തർദേശീയ സംരംഭങ്ങളെ പിന്തുണക്കും.
മഹാമാരിയുടെ ഘട്ടത്തിലും റഷ്യ-യുക്രെയ്ൻ യുദ്ധസമയത്തും ലോകം അഭിമുഖീകരിച്ച പ്രധാന സാമ്പത്തിക വെല്ലുവിളികളെ ശരിയായ രീതിയിൽ അഭിമുഖീകരിക്കാൻ രാജ്യത്തിന് സാധിച്ചു. ഒരു പുതിയ ഫെഡറൽ വർഷം ആരംഭിക്കുകയാണ്. ആത്മവിശ്വാസത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും പുതിയ നേട്ടങ്ങളും വിജയങ്ങളും കൈവരിക്കാനുള്ള ദൃഢനിശ്ചയത്തോടെ നാമതിനെ സ്വീകരിക്കണം -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.