Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​െഎ.എം.ജി വേൾഡിൽ നാഷനൽ...

​െഎ.എം.ജി വേൾഡിൽ നാഷനൽ ഡേ ഓഫർ

text_fields
bookmark_border
​െഎ.എം.ജി വേൾഡിൽ നാഷനൽ ഡേ ഓഫർ
cancel

ദുബൈ: ലോകത്തെ ഏറ്റവും വലിയ ഇൻഡോർ തീംപാർക്കുകളിലൊന്നായ ഐ.എം.ജി. വേൾഡ് യു.എ.ഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഏർപെടുത്തിയ സ്പെഷൽ പാക്കേജ് ഡിസംബർ അഞ്ച് വരെ തുടരും. 175 ദിർഹമിന് എല്ലാ റൈഡുകളും ആസ്വദിക്കാം.ഒപ്പം സൗജന്യ ഫുഡ് വൗച്ചറോ അല്ലെങ്കിൽ യു.എ.ഇയിലുടനീളം ഉപയോഗിക്കാവുന്ന നോവോ സിനിമ ടിക്കറ്റോ സമ്മാനമായി ലഭിക്കും. ദേശീയദിനാഘോഷം പ്രമാണിച്ച് നവംബർ 26ന് ആരംഭിച്ച ഓഫറാണിത്. സൗജന്യ വൗച്ചറിന് 2021 ജനുവരി 31 വരെ കാലാവധിയുണ്ട്.

യു.എ.ഇയുടെ സമ്പന്നമായ പൈതൃകം പ്രതിഫലിപ്പിക്കുന്ന കൾച്ചറൽ പ്രോഗ്രാമുകളും വിനോദപരിപാടികളും ഉൾപെടുത്തി വളരെ ആവേശത്തോടെയാണ് ഐ.എം.ജി വേൾഡ്സ് ഈ ദേശീയ ദിനം ആഘോഷിക്കുന്നത്. ഇവ കൂടാതെ തത്സമയ വിനോദം, മാർവൽ, കാർട്ടൂൺ നെറ്റ്‌വർക്ക് കഥാപാത്രങ്ങൾ, ഐ.എം.ജിയുടെ റെസിഡൻറ് ദിനോസറുകൾ, സോമ്പികൾ എന്നിവയാണ് തീംപാർക്കിലെത്തുന്നവരെ കാത്തിരിക്കുന്നത്. രസകരവും ആനന്ദകരവുമായ അവധിക്കാലമാണ് സന്ദർശകർക്ക് ഉറപ്പ് നൽകുന്നത്. ഒപ്പം പഴയതും പുതിയതുമായ വീഡിയോ ഗെയിമുകളും ഏറ്റവും പുതിയ ആധുനിക ഇൻററാക്ടീവ് ഗെയിമിങ്ങും ഐ.എം.ജി ആർക്കേഡിലുണ്ട്. ഐ.എം.ജി ആർക്കേഡിലെ ഫുഡ് ആൻഡ്​ ബിവറേജ് ഔട്ട്‌ലെറ്റുകളിൽ വേറിട്ട രുചികളിലുള്ള വ്യത്യസ്ത വിഭവങ്ങളും ലഭ്യമാണ്. ദിവസവും ഉച്ചക്ക് 12 മുതൽ രാത്രി 10 വരെ തീംപാർക്ക് പ്രവർത്തിക്കും.

മികച്ച സുരക്ഷാ മുൻകരുതൽ നടപടികളോടെയാണ് പ്രവർത്തനം. പാർക്ക് പൂർണമായും അണുവിമുക്തമാക്കി. തെർമൽ സ്‌ക്രീനിങ് നടത്തിയായിരിക്കും പ്രവേശനം. ഡോക്ടർ ഉൾപ്പെടെ മെഡിക്കൽ സംഘവും പാർക്കിനുള്ളിൽ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMG World
Next Story