ആവേശപൂർവം ആഘോഷിച്ച് റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: ആവേശത്തോടെ യു.എ.ഇ ദേശീയദിനം ആഘോഷിച്ച് റാസല്‍ഖൈമ. തദ്ദേശീയര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെ വിവിധ രാജ്യക്കാരും മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ റാസല്‍ഖൈമയില്‍ നടന്ന ആഘോഷത്തില്‍ പങ്കാളികളായി.ഇന്ത്യന്‍ അസോസിയേഷന്, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, കേരള സമാജം, ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരി, സല്‍മാനുല്‍ ഫാരിസി സെന്റര്‍, മലയാളം മിഷന് കമ്മിറ്റികള്‍ എന്നിവ 51ാമത് ദേശീയ ദിനമാഘോഷിക്കുന്ന യു.എ.ഇക്ക് അഭിവാദ്യമര്‍പ്പിച്ചു.
ഇന്ത്യന്‍ സ്കൂള്‍, സ്കോളേഴ്സ്, ന്യൂ ഇന്ത്യന്‍, ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍, ഇന്ത്യന്‍ പബ്ലിക്, ആല്‍ഫ ഇന്റര്‍നാഷനല്‍ തുടങ്ങിയ സ്കൂള്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. മലയാളികളുടെ മുന്‍കൈയിലുള്ള സ്ഥാപനങ്ങള്‍ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.യു.എ.ഇക്ക് ആദരമര്‍പ്പിച്ച് റാക് ഐ.സി.സിയുടെ നേതൃത്വത്തിലും ആഘോഷം നടന്നു. ക്വിസ് പ്രോഗ്രാമിലും വിനോദ പരിപാടികളിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.