ദേശീയദിനം: ദീപാലംകൃതമായി ഉത്സവത്തിമിർപ്പിൽ റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: 49ാമത് ദേശീയദിനം പ്രൗഢമാക്കാന്‍ റാസല്‍ഖൈമയിലെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. തദ്ദേശീയര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെയുള്ള പ്രവാസികളും യു.എ.ഇയുടെ ദേശീയദിനാഘോഷത്തില്‍ പങ്കാളികളാകും. പ്രധാന തെരുവുകളും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും വൈദ്യുതി ദീപങ്ങളാല്‍ അലംകൃതമായിക്കഴിഞ്ഞു. റാസല്‍ഖൈമയിലെ റൗണ്ടെബൗട്ടുകളെല്ലാം രാജ്യത്തിെൻറ സംസ്കൃതി വിളിച്ചറിയിക്കുന്ന രീതിയില്‍ വ്യത്യസ്ത വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് അധികൃതര്‍ അലങ്കരിച്ചിട്ടുള്ളത്.
വിവിധ മന്ത്രാലയ ആസ്ഥാന മന്ദിരങ്ങളിലും ഓഫിസുകളിലും സമൂഹത്തില്‍ സഹിഷ്ണുതയുടെ പാഠങ്ങള്‍ വിളംബരംചെയ്യുന്ന രീതിയിലാണ് ആഘോഷ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പാലിച്ചാകും ആഘോഷ പരിപാടികള്‍ നടക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
ദുബൈ മറീനയിൽ യോട്ട് പരേഡും ജലകേളികളും
ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തിെൻറ മറീന ഓപൺ സീ ഏരിയയിൽ വർണാഭമായ േയാട്ട് പരേഡ് ഒരുക്കും. ഡിസംബര്‍ ഒന്നിന് 10.30ന് തുടങ്ങുന്ന പരിപാടിയിൽ ആഡംബര യാനങ്ങളും വാട്ടര്‍ ബൈക്കുകളും വാട്ടര്‍ ൈഫ്ല ബോര്‍ഡുകളുമുൾപ്പെടെ രണ്ട് ഡസനിലധികം ജലയാനങ്ങൾ അണിനിരക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ദുബൈ മറീനയിലും പരിസരത്തുമെത്തുന്ന കാണികള്‍ക്കും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ ദർശിക്കാം.
ഗ്രാന്‍ഡ് യോട്ട് ഷോ ഉള്‍പ്പെടെ നിരവധി പരിപാടികൾ നടക്കും. ദുബൈ മറീനയില്‍നിന്ന് ആരംഭിക്കുന്ന ദേശീയ സംഗീതത്തിെൻറ അകമ്പടിയോടെയുള്ള യോട്ട് പരേഡ് ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ച് കടലിനോട് ചേർന്ന് വൃത്താകൃതിയിൽ സംഗമിക്കും. തുടർന്ന് അഭ്യാസപ്രകടനങ്ങളോടെ യു.എ.ഇ ദേശീയപതാക ഉയര്‍ത്തും. മറ്റ് ജല കായിക വിനോദങ്ങളോടൊപ്പം ദേശീയപതാക ജലപ്പരപ്പില്‍നിന്നും ഉയര്‍ത്തുന്ന കാഴ്ച പൊതുജനങ്ങള്‍ക്ക് നേരില്‍ കാണാന്‍ സാധിക്കും. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാധ്യമപ്രതിനിധികളും വ്യവസായ പ്രമുഖരും വിവിധ മേഖലകളില്‍നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും പരിപാടിയില്‍ പങ്കെടുക്കും.
ദേശീയ ദിനത്തോടനുബന്ധിച്ച് മറൈന്‍ പരേഡ് അവതരിപ്പിക്കുന്നത് അഭിമാനകരമാണെന്ന് ദുബൈ ഡി 3 േയാട്ട് പ്രതിനിധി ഷമീര്‍ മുഹമ്മദ് അലി പറഞ്ഞു. തങ്ങളുടെ സൂപ്പര്‍ േയാട്ടുകള് പരിപാടിക്കായി അനുവദിക്കുന്നത് സൗഭാഗ്യമായി കാണുന്നുവെന്നും ഷമീര്‍ കൂട്ടിച്ചേര്‍ത്തു. ദുബൈ ഡി 3യുടെ 13 േയാട്ടുകള് പങ്കെടുക്കും. യു.എ.ഇ ആസ്ഥാനമായ പ്രധാന ബ്രാന്‍ഡുകളായ ഹോട്ട്പാക്ക്, അല്‍ ഐന്‍ ഫാംസ് എന്നിവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.
ദുബൈ ടീകോം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അഡ്വർടൈസിങ് - ഇവൻറ് മാനേജ്മെൻറ് സ്ഥാപനമായ ആഡ് ആൻഡ് എം ഇൻറർനാഷനൽ സംഘടിപ്പിക്കുന്ന ഇവൻറിൽ അബ്സൊല്യൂട്ട് ഫ്രയിമും സഹകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.