ദേശീയ ദിനം: വാഹനംഅലങ്കരിക്കുന്നവർ ശ്രദ്ധിക്കണം
text_fieldsഅബൂദബി: ദേശീയ ദിനാഘോഷങ്ങളിലും പരേഡിലും പങ്കെടുക്കുന്നവരും വാഹനം അലങ്കരിക്കുന്നവരും ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ പുറത്തിറക്കി അബൂദബി പൊലീസ്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ ആറുവരെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വാഹനങ്ങള്‍ അലങ്കരിക്കാം.എന്നാല്‍, ഇക്കാലയളവിനുശേഷം ഇവ നീക്കം ചെയ്യണം. വീഴ്ച വരുത്തിയാല്‍ പിഴ ചുമത്തും.
ആളുകൾക്ക് നേരെ സ്പ്രേ പെയിന്റ് ഉപയോഗിക്കരുത്. ഗതാഗതം തടസ്സപ്പെടുത്തരുത്. നിര്‍ദിഷ്ട മേഖലകളിലല്ലാതെ പാര്‍ക്ക് ചെയ്യരുത്. വാഹനങ്ങളുടെ നിറം മാറ്റരുത്. ഡോര്‍ ഗ്ലാസുകള്‍ അമിതമായ രീതിയില്‍ മറയ്ക്കരുത്. ലൈസന്‍സ് പ്ലേറ്റുകള്‍ മറയ്ക്കരുത്. എന്ജിന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ റോഡിലുള്ള വാഹനങ്ങളില്‍നിന്ന് യാത്രികരും ഡ്രൈവര്‍മാരും വാഹനത്തില്‍നിന്ന് പുറത്തുപോവരുത്.
പിക്ക്അപ് ട്രക്കുകളുടെ പിന്നിലിരുന്നു യാത്ര ചെയ്യാന്‍ പാടില്ല.കാറിന്റെ ഡോറിനു പുറത്തേക്കോ സണ്‍ റൂഫിന് പുറത്തേക്കോ തലയിടരുത്. അഭ്യാസം നടത്തരുത്. അനുചിതമല്ലാത്ത ഭാഷയിലെ എഴുത്തോ സ്റ്റിക്കറുകളോ വാഹനങ്ങളില്‍ പതിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും പൊലീസ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.