അഭിമാനത്തിെൻറ 46 വർഷങ്ങൾ
text_fieldsഅബൂദബി: നാൽപത്തിയാറ് വർഷങ്ങൾ ഒരു കൊടിക്കീഴിൽ അണിനിരന്നതിെൻറ ആഘോഷപ്പെരുന്നാളിലാണ് യു.എ.ഇ. നാടും നഗരവും ആവേശാരവത്തിൽ, സ്വദേശികളും പ്രവാസികളും അഭിമാനത്തിെൻറ നിറവിൽ. വിവിധ ആഘോഷങ്ങളാണ് ശനിയാഴ്ച യു.എ.ഇയിൽ അങ്ങോളമിങ്ങോളം ആസൂത്രണം ചെയ്തിരിക്കുന്നത്. അബൂദബി യാസ് മറീന സർക്യൂട്ട്, അൽ മാര്യ െഎലൻഡ്, ദുബൈ ഫെസ്റ്റിവൽ സിറ്റി, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിൽ രാത്രി ഒമ്പതിന് കരിമരുന്ന് പ്രയോഗം നടക്കും. ഷാർജ അൽ ഖബ്സയിൽ രാത്രി പത്തിനും ജുമൈറ ബീച്ച് റിസോർട്ട്, ജുമൈറ^1 ലാ മെറിൽ രാത്രി 9.30നും ആയിരിക്കും കരുമരുന്ന് പ്രയോഗം.
വിദേശ കലാകാരന്മാർ ഉൾപ്പെടെ പെങ്കടുക്കുന്ന കലാപരിപാടികളും പ്രധാന കേന്ദ്രങ്ങളിൽ അരങ്ങേറും. മലയാളികളുടേത് ഉൾപ്പെടെ നിരവധി സംഘടനകളും ദേശീയ ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അവധിദിനങ്ങൾ ആഘോഷിക്കാൻ കുടുംബസഹിതം ബീച്ചുകളിലും പാർക്കുകളിലും ധാരാളം പേർ എത്തുന്നുണ്ട്.
ദേശീയ ദിനത്തോടനുബന്ധിച്ച് രാഷ്ട്ര നേതാക്കൾ ആശംസയും സേന്ദശവും കൈമാറി. ഭാവിക്ക് വേണ്ടി ഇന്ന് തന്നെ തയാറെടുപ്പ് നടത്തണമെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ദേശീയ ദിന സന്ദേശത്തിൽ പറഞ്ഞു. വികസനത്തിലും നേട്ടങ്ങളിലും 2017 മികച്ച വർഷമായിരുന്നു യു.എ.ഇക്ക്. ആഗോള സാമ്പത്തിക മേഖലയിലും മത്സരക്ഷമതയിലും വികസന സൂചികയിലും രാജ്യത്തിന് മുമ്പന്തിയിൽ നിൽക്കാൻ സാധിച്ചതായും ശൈഖ് ഖലീഫ വ്യക്തമാക്കി.
യു.എ.ഇയുടെ ഭാവി അഭിലാഷങ്ങളെ തകർക്കാൻ പുറത്തുനിന്നുള്ള ശ്രമങ്ങൾക്കെതിരെയുള്ള യഥാർഥ പരിച രാജ്യത്തെ ജനങ്ങളും നേതൃത്വവും തമ്മിലുള്ള െഎക്യദാർഢ്യമാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിപ്രായപ്പെട്ടു. 46ാം ദേശീയദിനം ആഘോഷിക്കുന്ന ഇൗ വേളിയിൽ യു.എ.ഇ കൂടുതൽ സുസ്ഥിരവും ശക്തവുമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രരൂപവത്കരണത്തിന് സാക്ഷ്യം വഹിച്ച അവിസ്മരണീയ ദിനമാണ് ഡിസംബർ രണ്ടെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സന്ദേശത്തിൽ പറഞ്ഞു. െഎക്യവും പുരോഗതിയും മികവും തേടുന്ന രാജ്യങ്ങൾക്കും വെല്ലുവിളികളെ മറികടക്കാനും ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ കാലെടുത്തുവെക്കാനും ആഗ്രഹിക്കുന്ന രാഷ്ട്രങ്ങൾക്കും യു.എ.ഇ മാതൃകയാണ്. മേഖലയിലെ രാജ്യങ്ങൾക്ക് മാത്രമല്ല, ലോകത്തിന് മുഴുവനുമുള്ളതാണ് യു.എ.ഇയുടെ മാതൃകയെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഭിപ്രായപ്പെട്ടു. മറ്റു എമിറേറ്റ് ഭരണാധികാരികൾ, സുപ്രീം കൗൺസിൽ അംഗങ്ങൾ, മന്ത്രിമാർ തുടങ്ങിയവരും ദേശീയദിന ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.