Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാഷ്​ട്രപിതാവി​െൻറ...

രാഷ്​ട്രപിതാവി​െൻറ ദീപ്​തസ്​മരണയിൽ ഒരു ദേശീയ ദിനംകൂടി

text_fields
bookmark_border
രാഷ്​ട്രപിതാവി​െൻറ ദീപ്​തസ്​മരണയിൽ  ഒരു ദേശീയ ദിനംകൂടി
cancel

യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തി​​െൻറ സ്​കോളർഷിപ്പോടെ അൽ​െഎനിലെ ഇസ്​ലാമിക്​ എജുക്കേഷൻ ഇൻസ്​റ്റിറ്റ്യൂട്ടിൽ ഉപരിപഠനത്തിനെത്തിയ 1976  മുതൽ   യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടികൾ  ഒരാവേശമാണ്​.  രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദ്​ ബിൻ സുൽത്താൻ ആൽ നഹ്​യാ​​െൻറ ഭരണ നാളുകളിൽ ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽനിന്ന്​ തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക്​ സ്​കോളർഷിപ്പ്​ നൽകി സ്വദേശികളോടൊപ്പം പഠനം തുടരാൻ അവസരമൊരുക്കിയിരുന്നു. തലസ്​ഥാന നഗരിയായ അബൂദബിയിൽ അരങ്ങേറുന്ന   ശൈഖ്​സായിദ്​ പ​െങ്കടുക്കുന്ന  ദേശീയ ദിനാഘോഷ പരിപാടികളുടെ അതിമനോഹര ദൃശ്യം നേരിൽ അനുഭവിക്കാൻ ഇന്തോനേഷ്യക്കാരനായ സുഫ്​യാൻ, ഫിലിപ്പെൻകാരായ ഇസ്​മാഇൗൽ, അബ്​ദുല്ലൈസ്​ ആഫിക്കക്കാരനായ അബ്​ദുറസാഖുമെല്ലാംഒന്നിച്ച്​ എത്തുക പതിവായിരുന്നു​.

യുഗാന്തരങ്ങൾ പിന്നിട്ടും പ്രസക്​തമായി നിലനിൽക്കുന്നതാണ്​ ശൈഖ്​ സായിദി​​െൻറ   വാക്കുകൾ. അദ്ദേഹം പറഞ്ഞു: ‘യഥാർഥ സമ്പത്ത്​ പൗര സമ്പത്താണ്​. അല്ലാതെ ധനമോ പെട്രോളിയമോ അല്ല. സമൂഹ സേവനത്തിന്​ അധീനപെടാത്ത ധനത്തിൽ ഒരു ഉപകാരവുമില്ല’.   സ്​ത്രീകളുടെ പങ്ക്​ പുരുഷന്മാരുടെ പങ്കിനേക്കാൾ ഒട്ടും കുറവല്ല. ഇന്നത്തെ വിദ്യാർഥികളാണ്​ ഭാവിയിലെ മാതാക്കൾ’’. വൈജ്​ഞാനിക അടിത്തറയിലാണ്​ നാം ഭാവി കെട്ടിപ്പടുക്കുന്നത്​.ഇൗത്തപന കൃഷിയും മത്സ്യവേട്ടയും ഒട്ടകപരിപാലനവുമായി കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ കുറഞ്ഞ കാലഘട്ടത്തിനുള്ളിൽ അധുനിക വിദ്യാഭ്യാസം നൽകി, ലോകത്തി​​െൻറ നെറുകയിലെത്തിച്ചുവെന്നത്​ തന്നെയാണ്​ ശൈഖ്​ സായിദിനെ ലോകനേതാക്കളുടെ മുൻനിരയിൽ ഗണിക്കപ്പെടാൻ മുഖ്യഘടകമായത്​.

ജനക്ഷേപതൽപരത ശൈഖ്​ സായിദ്​ ത​​െൻറ ജീവിതംകൊണ്ട്​ അടയാപ്പെടുത്തിയ​പ്പോൾ സ്​നേഹാതിരേകത്താൽ ഇൗ ജനത അദ്ദേഹത്തെ ‘അൽവാലിദ്​’ (പിതാവ്​’) എന്ന ഒാമനപേര്​ നൽകി.    പിതാവി​​െൻറ പാത പിൻപറ്റി പുതിയ ച​ക്രവാളങ്ങളിലേക്ക്​ കഴിഞ്ഞ പതിമൂന്നുവർഷമായി നയിക്കുകയാണ്​ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ.  പ്രസിഡൻറ്​ ശൈഖ്​ ഖലീഫയുടെ പ്രശസ്​തമായ ഒരു പ്രഖ്യാപനം​ നമുക്കിങ്ങനെ വായിക്കാം: ‘‘ പെട്രോളിയത്തിന്​ മുമ്പും ശേഷവും ഇൗ രാജ്യത്തി​​െൻറ യഥാർഥ സമ്പത്ത്​ പൗരന്മാരാണ്​. നാം രാപകൽ അധ്വാനിച്ചുകൊണ്ടിരിക്കുന്നതി​​െൻറ ലക്ഷ്യം സ്വദേശനന്മയാണ്​.

സമൂഹത്തി​​െൻറ അർദ്ധാംശമായ സ്​ത്രീകളുടെ ഉന്നമനത്തിനും രാജ്യം മുഖ്യപരിഗണന നൽകിയെന്നതാണ്​ ​മറ്റൊരു പ്രത്യേകത. 30 അംഗ മന്ത്രിസഭയിലേക്ക്​ കഴിവുള്ള ഒമ്പത്​ വനിതാ മന്ത്രിമാരുണ്ട്​. പാർലമ​െൻറ്​ സ്​പീക്കർ സ്​ഥാനമലങ്കരിക്കുന്നത്​ വനിതയാണ്​. ന്യായാധിപ സ്​ഥാനത്തേക്കും ഇന്ന്​ യു.എ.ഇ വനിത കടന്നുവന്നിരിക്കുന്നു. പുരോഗതിയുടെ പുതിയ മാനങ്ങൾ​ തേടുന്ന ഇൗ രാജ്യത്തി​​െൻറ ദേശീയ ദിനാഘോഷത്തിൽ നമുക്കും പങ്കുചേരാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national daygulf newsmalayalam news
News Summary - national day-uae-gulf news
Next Story