സ്റ്റാമ്പുകൾ സാക്ഷി; ഇത് പണ്ടേ സഹിഷ്ണുതയുടെ മണ്ണ്
text_fieldsഅബൂദബി: ഏഴ് ഖണ്ഡങ്ങളായി കിടന്ന കാലത്തും ഇൗ മണ്ണ് സഹിഷ്ണുതയുടേയും സന്തോഷത്തിേൻറതുമായിരുന്നുവെന്ന് സമർഥിക്കാൻ കണ്ണൂർ പഴയങ്ങാടി ചെങ്ങൽ സ്വദേശി ഹാരിസ് അബ്ദുള്ളയുടെ കൈവശം നൂറിലധികം തപാൽ സ്റ്റാമ്പുകൾ. സ്റ്റാമ്പുകൾ, നാണയങ്ങൾ, പുരാതന വസ്തുക്കൾ തുടങ്ങിവയവയുടെ സമാഹരണം കുട്ടിക്കാലത്ത് തന്നെ ആരംഭിച്ചതാണെങ്കിലും യു.എ.ഇയുടെ പൂർവകാല ചരിത്രത്തോടുള്ള അഭിനിവേശമാണ് െഎക്യ ഇമാറാത്തിന് മുമ്പുള്ള സ്റ്റാമ്പുകൾ പ്രേത്യക വിഭാഗമായി ശേഖരിക്കാൻ ഹാരിസിന് പ്രേരകമായത്.
യു.എ.ഇ രൂപവത്കരണത്തിന് മുമ്പ് വിവിധ എമിറേറ്റുകൾ പുറത്തിറക്കിയ സ്റ്റാമ്പുകളിൽ വ്യത്യസ്ത മതങ്ങളുടെയും രാജ്യങ്ങളുടെയും സംസ്കാരം പ്രതിഫലിപ്പിക്കുന്നവയാണ്. ഇൗസ്റ്റർ, ക്രിസ്മസ് തുടങ്ങി ക്രിസ്ത്യാനികളുടെ ആഘോഷാവസരങ്ങളോടനുബന്ധിച്ച് നിരവധി സ്റ്റാമ്പുകളാണ് റാസൽഖൈമ പുറത്തിറക്കിയിരുന്നത്. ഇൗജിപ്തിെൻറയും മറ്റു മിഡിലീസ്റ്റ് രാജ്യങ്ങളുടെയും സംസ്കാരത്തിന് ആദരവർപ്പിക്കുന്ന സ്റ്റാമ്പുകളും അനവധി. സ്പോർട്സ്, സാേങ്കതികവിദ്യ, കല, ജൈവവൈവിധ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട അപൂർവം സ്റ്റാമ്പുകളും ഹാരിസിെൻറ സമാഹാരത്തിലുണ്ട്.
സ്റ്റാമ്പുകളായാലും നാണയങ്ങളായാലും പുരാവസ്തുക്കളായാലും ശേഖരിക്കുന്നവയുടെ ചരിത്രം തേടി പോകുന്നുവെന്നതാണ് ഹാരിസിനെ വ്യത്യസ്തനാക്കുന്നത്. സവിശേഷമായ ഒാരോ സമാഹാരത്തെ കുറിച്ചും അന്വേഷിച്ച് വിവരങ്ങൾ രേഖപ്പെടുത്തിവെക്കും.അബൂദബി നഗരസഭ ഒാഫിസിലെ സൂപ്പർവൈസറായ ഹാരിസ് കേരളത്തിൽ നിരവധി പ്രദർശനങ്ങളിൽ പെങ്കടുത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. 200 രാജ്യങ്ങളുടെ നാണയങ്ങളും കറൻസികളും ഇദ്ദേഹം സൂക്ഷിക്കുന്നു.500 കോടിയുടെ യൂഗോസ്ലാവ്യൻ കറൻസി, സമചതുരത്തിലുള്ള തായ്ലൻഡ് കറൻസി, ഉസ്മാനിയ കാലഘട്ടത്തിലെ കറൻസി, ശിവജി, ഷാ ആലം രണ്ടാമൻ എന്നിവരുടെ കാലഘട്ടത്തിലെ സ്വർണനാണയങ്ങൾ, ടിപ്പുസുൽത്താൻ, അക്ബർ തുടങ്ങിയവരുടെ കാലഘട്ടത്തിലെ നാണയങ്ങൾ തുടങ്ങി സവിശേഷമായ അനേകം സമാഹാരങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.