ദേശീയ ദിന വേളയിൽ വിപുല പരിപാടികളുമായി ദുബൈ ഇക്കണോമി
text_fieldsദുബൈ: രാഷ്ട്രത്തിെൻറ 46ാം ദേശീയ ദിനാഘോഷ േവളയിൽ വൈവിധ്യമാർന്ന പരിപാടികളൊരുക്കി ദുബൈ ഇക്കണോമി. ദേശീയതയുടെയും െഎക്യത്തിെൻറയും സന്ദേശം പ്രചരിപ്പിക്കുന്ന മത്സരങ്ങൾ, പൈതൃകവും ചരിത്രവും ഒാർമപ്പെടുത്തുന്ന സന്ദർശനങ്ങൾ, തനതു ഭക്ഷണങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദർശനം എന്നിങ്ങനെ പൗരൻമാരിലും താമസക്കാരിലും ദേശസ്നേഹവും സന്തോഷവും പകരുന്ന പദ്ധതികളാണ് ആസൂത്രണം നടത്തുന്നതെന്ന് ഗവർമെൻറ് കമ്യുനികേഷൻ വിഭാഗം ഡയറക്ടർ മറിയം അൽ അഫ്രിദി പറഞ്ഞു.
ചെറുകിട- ഇടത്തരം സംരംഭകർക്കായുള്ള ദുബൈ ഇക്കണോമിയുടെ ഏജൻസിയായ ദുബൈ എസ്.എം.ഇ അംഗങ്ങളുടെ ഫുഡ് ട്രക്കുകൾ ബിസിനസ് വില്ലേജിൽ അണിനിരക്കും. യു.എ.ഇയുടെ രുചിവൈവിധ്യം ജനങ്ങൾക്കും ജീവനക്കാർക്കുമായി പങ്കുവെക്കും. പാരമ്പര്യകലകളും കരകൗലശ രീതികളും സംബന്ധിച്ച ശിൽപശാലകളും പ്രദർശനങ്ങളും നടത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ മുഖേന വ്യാപാരം നടത്തുന്ന അംഗീകൃത ഇ^ട്രേഡർമാരൊരുക്കുന്ന പ്രദർശനമാണ് മറ്റൊരു സവിശേഷത. വസ്ത്രങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ, ആഹാരം, പൈതൃക വസ്തുക്കൾ എന്നിവയുടെ ശ്രേണിയാണ് പ്രദർശിപ്പിക്കുക.
ഒഫീസുകൾ ദേശീയ പതാകകളും ചിഹ്നങ്ങളും കൊണ്ട് അലങ്കരിക്കുന്നതിന് മത്സരവും ഏർപ്പെടുത്തിയിട്ടുണ്ട്. proudcontributor എന്ന ഹാഷ്ടാഗോടെ വ്യാപാരികളും വ്യവസായികളും വിജയകഥകളും രാജ്യ വികസനത്തിനർപ്പിച്ച സംഭാവനകളും ദേശീയദിനാഘോഷ പരിപാടികളുടെ വിവരങ്ങളും പങ്കുവെക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.