പതാകകളുടെ പൂന്തോപ്പുമായി ദേശീയദിനത്തെ വരവേൽക്കാൻ കൈറ്റ് ബീച്ച് ഒരുങ്ങി
text_fieldsദുബൈ: ദേശീയതയിൽ പുളകം കൊള്ളുന്ന ഏതൊരു യു.എ.ഇ പൗരനേയും പോലെ തലയുയർത്തി നിൽക്കുകയാണ് നാലായിരം േദശീയ പതാകകൾ. കൈറ്റ് ബീച്ചിലേക്ക് അടിച്ചു കയറുന്ന കാറ്റിൽ ഒത്തൊരുമയോടെ അവ പാറിപ്പറക്കുേമ്പാൾ തെളിയുന്നത് രാഷ്ട്രപിതാവ് ശൈഖ് സായദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ ഛായാ ചിത്രവും. 46 ാം ദേശീയ ദിനത്തോടനുബന്ധിച്ച് കൈറ്റ് ബീച്ചിെൻറ വലിയൊരു ഭാഗം ഒാപ്പൺഎയർ ആർട്ട് മ്യൂസിയമാക്കി മാറ്റിയാണ് പതാകകൾ സ്ഥാപിച്ചത്.
നാലാം തവണയാണ് ഇവിടെ പതാകകളുടെ പൂന്തോട്ടം സ്ഥാപിക്കുന്നത്. എല്ലാ വർഷവും നിരവധി സഞ്ചാരികളെയും നാട്ടുകാരെയും ആകർഷിക്കുന്നതാണിത്. 2018 സായിദ് വർഷമായതിനാലാണ് ഇക്കുറി രാഷ്ട്രപിതാവിെൻറ ഛായാചിത്രം തയാറാക്കിയതെന്ന് പദ്ധതിയുടെ മാനേജർ ഷെയ്മ അൽ സുവൈദി പറഞ്ഞു. 100 മീറ്റർ നീളവും 80 മീറ്റർ വീതിയുമുള്ള സ്ഥലത്ത് നാലായിരം പതാകകൾ നിരത്താൻ 10 ദിവസമെടുത്തു. ഇതിെൻറ ഭംഗി മുകളിൽ നിന്ന് കണ്ട് ആസ്വദിക്കാൻ ബീച്ചിൽ ഉയരമുള്ള പ്ലാറ്റ്ഫോമുകളും സ്ഥാപിച്ചിട്ടുണ്ട്.
ഓരോ വർഷവും പതാകകൾ വ്യത്യസ്തമായ രീതിയിലാണ് ക്രമീകരിക്കാറ്. രണ്ട് വർഷങ്ങൾക്ക് മുൻപ് യു.എ.ഇ. എന്ന അക്ഷരങ്ങളുടെ രൂപമാണ് സൃഷ്ടിച്ചത്. കഴിഞ്ഞ വർഷം യു.എ.ഇയുടെ ഭൂപടത്തിെൻറ രൂപമാണ് പതാകകൾ കൊണ്ട് തീർത്തത്. 46-ാമത് ദേശീയ ദിനാചരണത്തെ സൂചിപ്പിക്കാൻ '46' എന്ന രൂപത്തിൽ പച്ച നിറത്തിൽ തയാറാക്കിയ കൂറ്റൻ മേസും ഇതിന് മുന്നിലുണ്ട്. ഇതിനുള്ളിലെ വളഞ്ഞുപുളഞ്ഞ വഴികളിലൂടെ ഒാടിക്കളിക്കാൻ കുട്ടികളുടെ തിരക്കാണ്. ദേശീയ ദിനാഘോഷങ്ങൾ സമാപിക്കുന്ന ഡിസംബർ ആദ്യവാരം വരെ പതാകകളുടെ പൂന്തോട്ടം ഉണ്ടാവും. ഇവിടം സന്ദർശിക്കാനും ചിത്രങ്ങൾ എടുക്കാനുമുള്ള ബ്രാൻഡ് ദുബൈയുടെ ആഹ്വാനം അനുസരിച്ച് നൂറ്കണക്കിന് ആളുകളാണ് കൈറ്റ് ബീച്ചിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.