യു.എ.ഇ ദേശീയ ദിനാഘോഷം: ഒരുക്കം തകൃതി
text_fieldsഅബൂദബി: യു.എ.ഇ 48ാം ദേശീയ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ തലസ്ഥാന നഗരിയിൽ തകൃതിയായ ി. അബൂദബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ദേശീയ ദിനമായ ഡിസംബർ രണ്ടി ന് ഔദ്യോഗിക ആഘോഷം നടക്കുക. ‘നമ്മുടെ പൂർവികരുടെ പാരമ്പര്യം’ എന്ന മുദ്രാവാക്യത്തിലൂ ന്നിയാണ് ഈ വർഷം യു.എ.ഇ ദേശീയ ദിനാഘോഷം നടക്കുകയെന്ന് സംഘാടക സമിതി പ്രതിനിധി സയീദ് അൽ സുവൈദി അറിയിച്ചു. രാജ്യത്തിെൻറ സഹിഷ്ണുത, സഹവർത്തിത്വം, സഹകരണം എന്നീ മൂല്യങ്ങൾ ആഘോഷ പരിപാടികളിൽ ഉയർത്തിപ്പിടിക്കും.
രാജ്യത്തിെൻറ സഹവർത്തിത്വം, സമൂഹിക സമൃദ്ധി, അന്താരാഷ്്ട്ര ഐക്യം എന്നിവ ഉൾപ്പെടുത്തിയുള്ള യു.എ.ഇ ദേശീയ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ 65 രാജ്യങ്ങളിൽ നിന്നുള്ള പ്രഫഷനലുകളും സാങ്കേതിക വിദഗ്ധരുമായി സഹകരിച്ചാണ് നടത്തുന്നത്. ഇമറാത്തി സംസ്കാരത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമായ ഷോ ഒരുക്കാനുള്ള തയാറെടുപ്പ് പ്രമുഖ ഡിസൈനർമാരും പ്രൊഡക്ഷൻ സ്പെഷലിസ്റ്റുകളും ആരംഭിച്ചു.
അതിനൂതനമായ വിഷ്വൽ, ഓഡിയോ ടെക്നോളജി എന്നിവയുടെ സഹായത്തോടെയാണ് ഷോ പ്രദർശിപ്പിക്കുക. തലമുറകളിലൂടെ കൈമാറിയ അമൂല്യവും സമ്പന്നവുമായ കഥകൾ പ്രകടനം നടത്തുന്നവർ അവതരിപ്പിക്കുമെന്നും ദേശീയ ദിനാഘോഷ പരിപാടികളെ സംബന്ധിച്ച സയീദ് അൽ സുവൈദി വിശദീകരിച്ചു.
10,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു സ്റ്റേജിലാവും പരിപാടി. എട്ട് ഒളിമ്പിക് പൂളുകളുടെ വലുപ്പത്തിന് തുല്യമായ സ്റ്റേജിെൻറ നിർമാണം 23 ആഴ്ചക്കുള്ളിൽ റെക്കോഡ് സമയത്തിനകം പൂർത്തീകരിച്ചു. സ്റ്റേജിൽ 12 മീറ്റർ ഉയരത്തിലുള്ള 22 എച്ച്.ഡി സ്ക്രീനുകൾ സ്ഥാപിക്കുന്നു. ആകെ 37 ഭാരം ടൺ ഭാരം. 2500 എൽ.ഇ.ഡി യൂനിറ്റുകളും 1000 ലൈറ്റ് ഫിക്സ്ചേഴ്സുകളും സ്ഥാപിച്ചാണ് സ്റ്റേജും അനുബന്ധ ഭാഗങ്ങളും സജ്ജീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യാനുഭവം സമ്മാനിക്കുന്ന ഉപകരണങ്ങളുടെ വിശാലമായ നെറ്റ്വർക്ക് സ്ഥാപിക്കാൻ 60 കിലോമീറ്റർ ദൈർഘ്യത്തിൽ കേബ്ളിങ് ആവശ്യമാണ്. വിശാലമായ സ്റ്റേജിെൻറ പശ്ചാത്തലമൊരുക്കാൻ മൂന്ന് കിലോമീറ്ററിലധികം ബ്ലാക്കൗട്ട് ഫാബ്രിക്കും വേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.