മലബാർ ഗോൾഡിന്റെ നാഷനൽ ഹബ് മുംബൈയിൽ
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നാഷനൽ ഹബ് (എം.എൻ.എച്ച്) മുംബൈ അന്തേരി ഈസ്റ്റിൽ പ്രവർത്തനമാരംഭിച്ചു. മലബാർ ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ഏകോപിപ്പിക്കുന്നതിനുമായാണ് അത്യാധുനിക സൗകര്യങ്ങളോടെ നാഷനൽ ഹബ് ആരംഭിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ഘാടനം നിർവഹിച്ചു. മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, മുൻ എം.പിയും ലോക്മത് മീഡിയ ഗ്രൂപ് ചെയർമാനുമായ വിജയ് ഡാർഡ, മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർമായ എ.കെ. നിഷാദ്, കെ.പി. വീരാൻകുട്ടി, സി. മായിൻകുട്ടി, എം.പി. അബ്ദുൽ മജീദ്, വി.എസ്. ഷറീജ്, എ.കെ. ഫൈസൽ, അബ്ദുല്ല, വെസ്റ്റ് റീജ്യൻ ഹെഡ് എ.ടി. ഫൻസീം അഹമ്മദ്, കോർപറേറ്റ് ഹെഡ് ഷാജി കക്കോടി, മറ്റ് മാനേജ്മെന്റ് ടീം അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് നിലവിൽ 11 രാജ്യങ്ങളിലായി 330ലേറെ ഷോറൂമുകളുണ്ട്. കൂടുതൽ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. 40 പുതിയ സ്റ്റോറുകൾ ഇന്ത്യയിലും 16 എണ്ണം വിദേശരാജ്യങ്ങളിലുമായി തുറക്കാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.