ദേശീയ മനുഷ്യാവകാശ കമീഷൻ; കരടു നിയമത്തിന് അംഗീകാരം
text_fieldsദുബൈ: രാജ്യത്ത് ദേശീയ മനുഷ്യാവകാശ കമീഷൻ സ്ഥാപിക്കാനുള്ള കരടു നിയമത്തിന് യു.എ.ഇ ഫെഡറൽ നാഷനൽ അംഗീകാരം നൽകി. മനുഷ്യാവകാശത്തിന് ഏറെ പ്രാധാന്യം കൽപിക്കുന്നതോടൊപ്പം രാജ്യാന്തര നിയമങ്ങളും കരാറുകളും അനുശാസിക്കുന്ന സ്വാതന്ത്ര്യവും യു.എ.ഇ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് നടപടി. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ദേശീയ മനുഷ്യാവകാശ കമീഷൻ രൂപവത്കരണം രാജ്യാന്തര മനുഷ്യാവകാശ മേഖലയിൽ യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തും. അന്താരാഷ്ട്ര ചാർട്ടറുകൾ, ഉടമ്പടികൾ, മനുഷ്യാവകാശങ്ങൾ സംബന്ധിച്ച കൺവെൻഷനുകൾ എന്നിവക്കുള്ള നിയമനിർമാണത്തിെൻറയും നിയമങ്ങളുടെയും അനിവാര്യത കമീഷൻ ഉറപ്പുവരുത്തും, കൂടാതെ രാജ്യത്ത് മനുഷ്യാവകാശ ഉന്നമനത്തിനും സംരക്ഷണത്തിനും ഗണ്യമായ സംഭാവന നൽകുകയും ചെയ്യും. ലക്ഷ്യസാക്ഷാത്കാരത്തിന് കമീഷൻ പ്രാദേശിക വകുപ്പുകളുമായി സഹകരിച്ചു പ്രവർത്തിക്കും. രാജ്യത്തെ മനുഷ്യാവകാശം സംരക്ഷിക്കാനും നിർദേശങ്ങളും പദ്ധതികളും നടപ്പിൽ വരുത്താനും ഇത് സഹായകമാകും.
മനുഷ്യാവകാശ കമീഷൻ രൂപവത്കരണം പുതിയ നാഴികക്കല്ലാണെന്നും ആഗോള മത്സരക്ഷമതാ നിലവാരം ഉയർത്താൻ ഇതുപകരിക്കുമെന്നും സഹമന്ത്രി ഖലീഫ ഷഹീൻ അൽ മർറാർ പറഞ്ഞു. വനിതാ ശാക്തീകരണം, ബാലാവകാശം, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, തൊഴിലാളികളുടെ അവകാശ സംരക്ഷണം എന്നിവ കൂടുതൽ ശക്തമാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. മനുഷ്യാവകാശം സംബന്ധിച്ച് രാജ്യാന്തര നിയമങ്ങളും കരാറുകളും കമീഷൻ സൂക്ഷ്മം നിരീക്ഷിച്ച് പ്രാദേശികമായി ബോധവത്കരണം നടത്തും. തുല്യത പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം എല്ലാതരത്തിലുമുള്ള വർണവിവേചനം പൂർണമായും ഇല്ലായ്മ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.