Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2024 9:21 PM IST Updated On
date_range 18 Jun 2024 9:41 PM ISTമൂവാറ്റുപുഴ സ്വദേശി അബൂദബിയില്‍ നിര്യാതനായി
text_fieldsbookmark_border
അബൂദബി: ഹൃദയ സംബന്ധമായ ചികില്‍സക്ക് ശേഷം അബൂദബിയില്‍ മക്കൾക്കൊപ്പം കഴിഞ്ഞുവന്ന പ്രവാസി സംരംഭകന്‍ നിര്യാതനായി. 20 വര്‍ഷത്തിലധികമായി റാസല്‍ഖൈമ കുസാമില്‍ അല്‍ സഫാ ക്ലീനിങ് കമ്പനി നടത്തിവന്ന മുവാറ്റുപുഴ പെരുമറ്റത്ത് (വാലടി തണ്ട) താമസിക്കുന്ന വേലക്കോട്ട് അലിയാർ(ഉബൈസ് - 67) ആണ് മരിച്ചത്.
നാട്ടിലെ ചികില്‍സക്കുശേഷം രണ്ടുമാസം മുമ്പാണ് അബൂദബിയില്‍ എത്തിയത്. മൃതദേഹം പേട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ അസീന. മക്കൾ: ഹിസ്ന, ഹംന, ഹംസ ( ദുബൈ). മരുമക്കൾ: ഷെഫീക്ക് (അബൂദബി), ആരിഫ് (അബൂദബി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story