അപകടത്തിൽപെട്ടവര്‍ക്ക് തുണയായി സ്വദേശി യുവതികള്‍
text_fieldsറാസല്‍ഖൈമ: എമിറേറ്റില്‍ വാഹനാപകടത്തിൽപെട്ടവര്‍ക്ക് ആശ്വാസമേകിയ സ്വദേശി യുവതികള്‍ക്ക് ആദരമര്‍പ്പിച്ച് റാക് ആഭ്യന്തര മന്ത്രാലയം. അംന മിഫ്താഹ് മുഹമ്മദ്, മൈശ മിഫ്താഹ് മുഹമ്മദ് എന്നിവരാണ് റാസല്‍ഖൈമയില്‍ പ്രാന്തപ്രദേശത്ത് അപകടത്തിൽപെട്ടവര്‍ക്ക് വേണ്ട പ്രഥമശുശ്രൂഷക്കും പൊലീസ്, ആംബുലന്‍സ് വിഭാഗം എത്തുന്നതുവരെ ഗതാഗത നിയന്ത്രണത്തിനും മുന്നില്‍ നിന്നവര്‍.
പരിക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിലും അവരെ വാഹനങ്ങളില്‍നിന്ന് നീക്കുന്നതിലും സ്തുത്യര്‍ഹമായ മാനുഷികപ്രവര്ത്തനമാണ് യുവതികള്‍ നിര്‍വഹിച്ചതെന്ന് റാക് പൊലീസ് ട്രാഫിക് ആൻഡ് പെട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് അബ്ദുല്ല അല്‍ബഹര്‍ പറഞ്ഞു. മാനുഷികവും സാമൂഹികവുമായ ഉത്തരവാദിത്തം ക്രിയാത്മകമായി നിര്‍വഹിക്കുന്നവരെ അഭിനന്ദിക്കുന്നത് അഭിമാനകരമാണ്. സമൂഹസുരക്ഷക്ക് മുന്നില്‍ നിന്ന യുവതികളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. രാജ്യത്തിനായി കൂടുതല്‍ സേവനം നിര്‍വഹിക്കുന്നതിന് യുവതികള്‍ക്ക് കഴിയട്ടെയെന്നും അധികൃതര്‍ ആശംസിച്ചു. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ സാക്ഷ്യപത്രവും പ്രശസ്തിഫലകവും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.