നൃത്ത അരങ്ങേറ്റവും വാദ്യമേള സായാഹ്നവും
text_fieldsഅബൂദബി: നാട്യ ഡാന്‍സ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നൃത്ത അരങ്ങേറ്റവും കലാമന്ദിര്‍ അബൂദബി വാദ്യമേള സായാഹ്നവും ജനുവരി ഏഴ്, എട്ട് തീയതികളില്‍ നടക്കും. കലാമണ്ഡലം കൃഷ്ണ ശ്രീജിത്തിന് കീഴിലുള്ള മുസഫ നാട്യ ഡാന്‍സിന്റെ വാര്‍ഷികാഘോഷവും കുട്ടികളുടെ ഭരതനാട്യം അരങ്ങേറ്റവും ഏഴിന് വൈകീട്ട് നാലിന് അബൂദബി ഭവന്‍സ് പ്രൈവറ്റ് ഇന്റര്‍നാഷനല്‍ സ്കൂളിലാണ് നടക്കുക. കലാമന്ദിര്‍ മേളോത്സവം 2023 പഞ്ചാരിമേളം സായാഹ്നം അബൂദബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ എട്ടിന് വൈകീട്ട് 4.30ന് ആരംഭിക്കും.
അറുപതോളം പേരുടെ നൃത്തപരിപാടികളാണ് ഏഴിന് ഒരുക്കിയിരിക്കുന്നത്. കലാമണ്ഡലം കാര്ത്തികേയന് (വായ്പാട്ട്), കലാമണ്ഡലം കിരണ്‍ ഗോപിനാഥ് (മൃദംഗം), പത്മകുമാരി മഞ്ചേരി (വയലിന്), കേരള കലാമണ്ഡലത്തിലെ ഓര്‍ക്കസ്ട്ര ടീം എന്നിവർ പരിപാടിയില്‍ അണിനിരക്കും. എട്ടിന് വൈകീട്ട് 4.30ന് കലാനിലയം സുരേഷിന്റെ സിംഗിള്‍ തായമ്പകയോടെയാണ് വാദ്യമേള ആരംഭിക്കുക.60 ഓളം കലാകാരന്മാര് മേളവിസ്മയം തീര്‍ക്കും. കലാമണ്ഡലം ശിവദാസ്, ഹരി അവിട്ടത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കലാമണ്ഡലം കൃഷ്ണ ശ്രീജിത്ത്, കലാമന്ദിരം ശോഭ കൃഷ്ണന്‍കുട്ടി, കാളി കണ്ണന്, ബിജു അബൂദബി, ജോമോന് വര്‍ഗീസ് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.