റാസൽഖൈമയിൽ സൗഹാർദത്തിെൻറ ജനകീയോത്സവം
text_fieldsറാസല്‍ഖൈമ: എമിറേറ്റിലെ വിവിധ കൂട്ടായ്മകളുമായി ചേര്‍ന്ന് റാക് ഇന്ത്യന്‍ അസോസിയേഷൻ സംഘടിപ്പിച്ച വർണാഭമായ ഈദ്^ഓണം^നവരാത്രി ആഘോഷം സൗഹാർദത്തിെൻറ ജനകീയ ഉത്സവമായി. കേരളത്തിെൻറ തനത് കലാരൂപങ്ങള്‍ ഒരുക്കി സമാരംഭിച്ച ഘോഷയാത്രക്കൊടുവില്‍ റാക് ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
മതേതര ഇന്ത്യയുടെ നേര്‍കാഴ്ചയാണ് വ്യത്യസ്ത ആഘോഷങ്ങളുടെ സമന്വയത്തിലൂടെ സംഘാടകര്‍ ഒരുക്കിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. റാക് ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡൻറ് എസ്.എ. സലീം അധ്യക്ഷത വഹിച്ചു. റാക് പൊലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അഹമ്മദ് സലൂമി, റാക് തൊഴില്‍ മന്ത്രാലയം ഇന്‍സ്പെക്ഷന്‍ മേധാവി ജമാല്‍ അല്‍ ശംസി, ദുബൈ തൊഴില്‍ മന്ത്രാലയത്തിലെ ഈസ അഹമ്മദ് അല്‍ സാല അല്‍ ശംസി, റാക് ഇന്ത്യന്‍ അസോസിയേഷൻ സെക്രട്ടറി ഗോപകുമാര്‍, റാക്ട പ്രസിഡൻറും പ്രോഗ്രാം ചെയര്‍മാനുമായ അഡ്വ. ജി. ബാലകൃഷ്ണന്‍, കണ്‍വീനര്‍ നാസര്‍ അല്‍ദാന, വൈശാഖ്, മീരാനന്ദന്‍, സമീറ എന്നിവര്‍ സംസാരിച്ചു.
എം.എം. ബഷീര്‍, നൗഷാദ് ആലപ്പുഴ, എല്‍വിസ് ചുമ്മാര്‍, ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സൈനുദ്ദീന്‍, നാസര്‍ അല്‍മഹ, അഷ്റഫ് തങ്ങള്‍, മോഹന്‍ലാല്‍, അയൂബ് കോയഖാന്‍, അബ്ദുല്‍ റഹീം ജുല്‍ഫാര്‍, അശോക് കുമാര്‍, പി.കെ. കരീം, ശ്രീലത ടീച്ചര്‍, സിന്ധു ബാലകൃഷ്ണൻ, ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. റാക് കേരള സമാജം, റാക് ഇന്ത്യന്‍ സ്കൂള്‍, റാക് തൃശൂര്‍ അസോസിയേഷന്‍, ഇന്‍കാസ്, സേവനം സെന്‍റര്‍, കെ.എം.സി.സി, സര്‍വീസ്, റാക് മഹിള അസോസിയേഷന്‍ തുടങ്ങിയ കൂട്ടായ്കളുമായി സഹകരിച്ച് നടത്തിയ ആഘോഷത്തില്‍ പതിനായിരം പേര്‍ക്കുള്ള വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി. റാക് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളുമാണ് ഒരുക്കങ്ങളിൽ സജീവമായ പങ്കുവഹിച്ചത്. തിരുവാതിര, പുലിക്കളി, ദഫ്മുട്ട്,ബാൻറ് മേളം തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷ യാത്രയും ഇക്വിറ്റി പ്ളസും ഗോള്‍ഡ് എഫ്.എം റേഡിയോയും സംയുക്തമായി നടത്തിയ ഓണത്തുമ്പി കലാവിരുന്നും ആസ്വാദ്യകരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.