ഏകത നവരാത്രിമണ്ഡപം സംഗീതോത്സവം തുടങ്ങി
text_fieldsഷാർജ: ഏകത സംഘടിപ്പിച്ച നവരാത്രിമണ്ഡപം സംഗീതോത്സവം ഇന്ത്യൻ കോൺസുൽ (കോൺസുലർ ആൻഡ് ലേബർ) സുമതി വാസുദേവും സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടും ചേർന്ന് നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്തു. ഏകത പ്രസിഡൻറ് സി.പി.രാജീവ് കുമാർ അധ്യക്ഷത വഹിച്ചു. മുഖ്യ ഉപദേഷ്ടാവ് പി.കെ. സജിത്കുമാർ, മണികണ്ഠൻ മേലോത്ത്, ഷൈലജ ഉദയ്, ഏകതാ ജനറൽ കൺവീനർ സി.എൻ ഹരികുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പി.കെ. ബാബു സ്വാഗതവും വിനോദ് നമ്പ്യാർ നന്ദിയും പറഞ്ഞു.
വീണാവാദനത്തിൽ വെങ്കിടേഷ്, അനാമിക ജയൻ എന്നിവർ അരങ്ങേറ്റം നടത്തി. ബാംഗ്ലൂർ ബ്രദേർസ് എന്നറിയപ്പെടുന്ന ഹരിഹരൻ എം.ബി, ഹരി അശോക് എന്നിവർ മണ്ഡപത്തിൽ ഒന്നാം ദിവസത്തെ സ്വാതിതിരുനാൾ നവരാത്രി കൃതി സമർപ്പണം നടത്തി. പക്കമേളത്തിൽ നെടുമങ്ങാട് ശിവാനന്ദൻ (വയലിൻ), ടി വി കെ കമ്മത്ത്(മൃദംഗം), തൃപ്പൂണിത്തുറ കണ്ണൻ (ഘടം ) എന്നിവർ അകമ്പടി ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.