ശുദ്ധ സംഗീതത്തിെൻറ തേരിലേറി റാസല്‍ഖൈമയില്‍ നവരാത്രി ആഘോഷം
text_fieldsറാസല്‍ഖൈമ: ശുദ്ധ സംഗീതത്തിെൻറ രംഗവേദിയായത് റാക് ആര്‍ട്ട് ലൗവേഴ്സ് അസോസിയേഷന്‍ റാസല്‍ഖൈമയില്‍ ഒരുക്കിയ നവരാത്രി സംഗീതോല്‍സവത്തെ ശ്രദ്ധേയമാക്കി. ശാസ്ത്രീയ സംഗീതാസ്വാദകരുടെ മനം നിറച്ചാണ് അനു വി. കടമ്മനിട്ട നയിച്ച സംഗീത കച്ചേരി സുഡാനി ക്ളബ് ഹാളില്‍ നടന്ന ചടങ്ങില്‍ പുരോഗമിച്ചത്.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത ചടങ്ങ് കോൺസുൽ പ്രേംചന്ദ് ഉദ്ഘാടനം ചെയ്തു. ആനന്ദ് ജയറാം, മനു കടമ്മനിട്ട, അഞ്ചല്‍ കൃഷ്ണയ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പക്കമേളം അരങ്ങേറിയത്. അമ്പലപ്പുഴ ശ്രീകുമാര്‍, രഘുനന്ദനന്‍, മോഹനൻ നായർ എന്നിവര്‍ സംസാരിച്ചു. ജെ.ആർ.സി. ബാബുവിനെയും അൻസാർ കൊയിലാണ്ടിയേയും ആദരിച്ചു.
നവരാത്രി ആഘോഷത്തിെൻറ രണ്ടാം ദിനമായ വെള്ളിയാഴ്ച്ച ലൗലി ജനാര്‍ദ്ദനന്‍, കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി എന്നിവര്‍ നയിക്കുന്ന സംഗീത കച്ചേരി നടക്കും.
യു.എ.ഇയിലെ നൃത്ത സംഗീത അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ നൃത്ത നാദാര്‍ച്ചനയും ഇന്ന് നടക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.