നിറങ്ങളിൽ മുങ്ങി ഇന്ത്യൻ പവിലിയനിലെ നവരാത്രി ആഘോഷം
text_fieldsദുബൈ: ഇന്ത്യൻ പവിലിയനിൽ സംഗീതവും നിറങ്ങളും നിറഞ്ഞാടിയ നവരാത്രി ആഘോഷം. കഴിഞ്ഞ വർഷം കോവിഡ് മൂലം മുടങ്ങിയ ആഘോഷമാണ് ഇത്തവണ ഗംഭീരമായി ആഘോഷിക്കപ്പെടുന്നത്. എക്സ്പോയിൽ ഇന്ത്യൻ പവിലിയൻ ആരംഭിച്ച ശേഷം നടന്ന ഏറ്റവും ശ്രദ്ധേയമായ ആഘോഷമായിരുന്നു ഇത്. ഗുജാറാത്തിൽനിന്നുള്ള കലാകാരന്മാരാണ് പ്രധാനമായും വിവിധ ഉത്തരേന്ത്യൻ ആവിഷ്കാരങ്ങളുമായി വേദിയിലെത്തിയത്. സ്ത്രീകളും പെൺകുട്ടികളും പങ്കെടുത്ത 'ഗർബ' പരമ്പരാഗത നൃത്തമാണ് ഇക്കൂട്ടത്തിൽ ശ്രദ്ധേയമായത്. വ്യത്യസ്ത വർണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ കലാകാരന്മാർക്കൊപ്പം കാണികളും നൃത്തത്തിെൻറ ഭാഗമായി. നവരാത്രിയുടെ ഒമ്പത് ദിനങ്ങളിലും വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പരമ്പരാഗത നൃത്ത പരിപാടികഹക്ക് പുറമെ, സംഗീത പരിപാടികളും അരങ്ങിലെത്തുന്നുണ്ട്. യു.എ.ഇയിൽ പ്രവാസികളായ ഇന്ത്യക്കാർതന്നെയാണ് പരിപാടികളുടെ അണിയറയിലും അരങ്ങിലും എത്തുന്നവരിൽ പലരും. ഒക്ടോബറിലെ ആദ്യ രണ്ട് ആഴ്ചകളിൽ ഗുജറാത്ത് സംസ്ഥാനത്തെ കേ്രന്ദീകരിച്ചുള്ള പരിപാടികളാണ് പവിലിയനിൽ നടക്കുന്നത്. അതിനാൽ ഗുജറാത്തികളായ പ്രവാസികളാണ് കൂടുതലായും കാണികളായി എത്തുന്നത്. വാരാന്ത അവധി ദിവസങ്ങളായതിനാൽ വെള്ളി, ശനി ദിവസങ്ങളിൽ സാധാരത്തേതിലും കൂടുതൽ സന്ദർശകർ പവിലിയനിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.