എൻ.ബി.ക്യു ബാങ്കിന്റെ പുതിയ ഓഫിസ് ഉമ്മുൽഖുവൈൻ ഫ്രീസോണിൽ
text_fieldsഉമ്മുൽഖുവൈൻ: നാഷനൽ ബാങ്ക് ഓഫ് ഉമ്മുൽഖുവൈനിന്റെ (എൻ.ബി.ക്യു) പുതിയ ഓഫിസ് ഉമ്മുൽ ഖുവൈൻ ഫ്രീ സോണിൽ തുറന്നു. എൻ.ബി.ക്യു സി.ഇ.ഒ അദ്നാൻ അൽ അവാധി, അസിസ്റ്റന്റ് ജനറൽ മാനേജർ മൈക് ടഫൈൽ, യു.എ.ക്യു ഫ്രീസോൺ ജനറൽ മാനേജർ ജോൺസൺ എം. ജോർജ് എന്നിവർ പങ്കെടുത്തു.
സംരംഭകർക്കും ചെറുകിട സ്ഥാപനങ്ങൾക്കും വൻകിട വ്യവസായങ്ങൾക്കും ബാങ്കിങ് നടപടികൾ എളുപ്പമാക്കാൻ ലക്ഷ്യമിട്ടാണ് ബാങ്ക് ഓഫിസ് തുറന്നത്. ഇതുമായി ബന്ധപ്പെട്ട കരാർ നേരത്തെ ഫ്രീസോണും എൻ.ബി.ക്യൂവും തമ്മിൽ ഒപ്പുവെച്ചിരുന്നു. നിരവധി സ്ഥാപനങ്ങളുള്ള ഉമ്മുൽ ഖുവൈൻ ഫ്രീസോണിലെ സംരംഭകർക്ക് സഹായകരമാകും പുതിയ ഓഫിസ്. ഫ്രീസോണിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും കോർപറേറ്റ് അക്കൗണ്ട് നൽകുന്നു എന്നതാണ് പ്രത്യേകത. മൊബൈൽ, ഇന്റർനെറ്റ് ബാങ്കിങ്ങ് കൂടുതൽ സജീവമാക്കാനും ബാങ്ക് ലക്ഷ്യമിടുന്നു. പുതിയ ബിസിനസുകൾക്ക് സാമ്പത്തിക പിന്തുണ ലഭിക്കുന്നില്ല എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്നും ഈ പ്രശ്നം പരിഹരിക്കാൻ എൻ.ബി.ക്യൂവിന്റെ ആഗമനം സഹായിക്കുമെന്നും അദ്നാൻ അൽ അവാധി പറഞ്ഞു. എൻ.ബി.ക്യൂവുമായുള്ള പങ്കാളിത്തം നിർണായകമാണെന്നും ബിസിനസിനെ ഏറെ സഹായിക്കുമെന്നും ജോൺസൺ ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.